Advertisment

അക്ഷരജ്വാല യാത്രക്ക് നെയ്യാറ്റിൻകരയിൽ ഗംഭീര സ്വീകരണം നൽകി

New Update
akshara

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ്സ് ക്ലബിന്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച് ഗാന്ധി മിത്രമണ്ഡലം  നിംസ് മെഡിസിറ്റി എന്നിവയുടെ സംയുക്താഭിമുഖത്തിൽ സംഘടിപ്പിച്ച അക്ഷര ജ്വാല യാത്രയ്ക്ക് നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരപിതാവ്പി കെ രാജമോഹനൻ്റെ നേതൃത്വത്തിലാണ്
സ്വീകരണം നൽകിയത്

Advertisment

സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ നാട് കടത്തിയതിൻ്റെ ഓർമ്മ പുതുക്കികൊണ്ട് ആരുവാമൊഴിയിൽ നിന്നും നെയ്യാറ്റിന്കരയിലേക്ക്   അക്ഷരജ്വാല യാത്ര സംഘടിപ്പിച്ചത്.

രാവിലെ 9.30 ന് ആരുവായ്മൊഴിയിൽ നിന്നും, കന്യാകുമാരി എംഎൽ എ  ദളവായ് സുന്ദരം തിരിതെളിച്ച അക്ഷരജാല തിരുവട്ടാർ എംഎൽ എ രാജേഷ് ഏറ്റു വാങ്ങി, പ്രസ്സ് ക്ലബ്ബ് പ്രസി: അജിബുധനൂർ ഗാന്ധി മിത്രമണ്ഡലം ചെയർമാർ ജയചന്ദ്രൻ നായർ എന്നിവർക്ക് നൽകി.
തുടർന്ന് ദേശീയ കായിക താരം  ബാഹുലേയൻ ജ്വാല വഹിച്ച് കൊണ്ട് യാത്ര തുടങ്ങി.

സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം സെക്രട്ടറി സജിലാൽ നായർ നേതൃത്വം നൽകിയ യാത്ര വൈകുന്നേരം 6 മണിക്ക് സ്വദേശാഭിമാനി പാർക്കിൽ എത്തിച്ചേർന്നു.

തിരുവനന്തപുരം പ്രസ്സ് ക്ലബ് പ്രസിഡന്റ് പി. ആർ.പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ജ്വാല  ഗാന്ധിഗ്രാമനിധി അഖിലേന്ത്യാ ചെയർമാൻ, ഡോ. രാധാകൃഷ്ണന് കൈമാറിയതോടെ സമാപന സമ്മേളനം നടന്നു.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.സുരേഷ്,പി. ആർ.ഡി. പ്രോഗ്രാം പ്രൊഡ്യുസർ സതികുമാർ, പ്രസ് ക്ലബ്ബ് സ്ഥാപക അംഗങ്ങളായ എ.പി. ജിനൻ, പ്രദീപ് മരുതത്തൂർ, ഫോട്ടോ ജേർണലിസ്റ്റും  , പിആർഒയുമായ അജയൻ അരുവിപ്പുറം,, നഗരസഭാ പ്രതിപക്ഷ നേതാവ്ജോസ്ഫ്രാങ്ക്ലിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisment