കവിയും കഥാകാരിയുമായ ബൃന്ദയുടെ വ്യത്യസ്തമായ 36 പുസ്തകങ്ങളുടെ പ്രകാശനം ഗോവ രാജ്ഭവനിൽ ഗവർണർ P.S ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവ് കണ്ണൻ പെരുമുടിയൂർ പുസ്തകം ഏറ്റുവാങ്ങി. രചയിതാവ് ബൃന്ദ, ഗൗതം കൃഷ്ണ തുടങ്ങിയ വർ പങ്കെടുത്തു.
കഥ, കവിത, നോവൽ, ബാലസാഹിത്യം, മിനിക്കഥ, ജീവചരിത്രം , പുരാണം, ലേഖനം, ദീർഘ കവിതകൾ, പുനരാഖ്യാനങ്ങൾ, ആത്മ വിവരണങ്ങൾ, പ്രണയ പുസ്തകങ്ങൾ തുടങ്ങി വ്യത്യസ്തമായ പുസ്തകങ്ങളാണുള്ളത് .
തന്റെ ജന്മനാടായ പുനലൂരിനെക്കുറിച്ചെഴുതിയ പുസ്തകവും സ്വപിതാവിനെക്കുറിച്ചുള്ള ഓർമ പുസ്തകവും പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. കോവിഡ് ലോക്ക് ഡൗൺ കാലത്ത് . വ്യത്യസ്തങ്ങളായ 17 പുസ്തകങ്ങൾ ബൃന്ദ പ്രകാശനം ചെയ്തിട്ടുണ്ട്.
ലോകം അടച്ചിടപ്പെട്ട കാലത്ത് ഒരു വനിത അക്ഷരങ്ങളിലൂടെ നടത്തിയ പ്രതിരോധവും പ്രത്യാശയും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ് അടക്കം നിരവധി റെക്കോർഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
ഇപ്പോൾ 36 പുസ്തങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്തതിലൂടെ തന്റെ റെക്കോർഡ് തിരുത്തിക്കുറിക്കുകയാണ് ബൃന്ദ. പുനലൂർ സ്വദേശിയായ ബൃന്ദ 70 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.