New Update
/sathyam/media/media_files/2025/01/10/ErZyoGeShqGq99b2SYiT.jpg)
തിരുവനന്തപുരം: സ്‌കൂള്‍ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസിലെ കൃഷ്ണേന്ദു (7) ആണ് മരിച്ചത്. മണികണ്ഠന്‍, ശരണ്യ എന്നിവരുടെ മകളാണ്.
Advertisment
സ്‌കൂള്‍ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെണ്‍കുട്ടി കാല്‍ തട്ടി റോഡില്‍ വീഴുകയായിരുന്നു. ഇതോടെ കുട്ടി ഇതേ ബസ്സിന് അടിയില്‍ പെടുകയും ചെയ്തു. പെണ്‍കുട്ടി മുന്നില്‍ വീണത് ഡ്രൈവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.
പരിക്കേറ്റ കുട്ടിയെ ഉടന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് കുട്ടിയുടെ മൃതദേഹമുളളത്.