തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാര്‍ റിമാന്‍ഡില്‍. 14 ദിവസമാണ് റിമാന്‍ഡ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉള്‍വിളി കൊണ്ടെന്ന വിചിത്ര മൊഴിയാണ് പ്രതി ഹരികുമാറിന്റേത്. അടിയ്ക്കടി മൊഴി മാറ്റുന്ന പ്രതിയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് പറയുന്നു.
കുഞ്ഞിനെ കൊന്നത് ഉള്‍വിളി തോന്നിയതുകൊണ്ട് എന്നാണ് പ്രതി ഹരികുമാറിന്റെ മൊഴി. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നു എന്നും പ്രതി പോലീസിനോട് വിശദീകരിച്ചു. സഹോദരിയുമായുള്ള തര്‍ക്കം സംബന്ധിച്ച കാര്യം ഇന്നലെ പറഞ്ഞ ഹരികുമാര്‍ ഇന്ന് മാറ്റി പറഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചിട്ടും കാരണം കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. പ്രതിക്ക് കഴിഞ്ഞ ആറു വര്‍ഷമായി ചില മാനസിക പ്രയാസങ്ങള്‍ ഉണ്ടെന്ന് എസ്പി സുദര്‍ശനന്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം കണ്ടെത്തണമെങ്കില്‍ ഇനിയും വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് നിലപാട്.