Advertisment

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലിന് നേരേ ബോംബ് ഭീഷണി; പോലീസ് അന്വേഷണം

New Update
bomb

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലിന് നേരേ ബോംബ് ഭീഷണി. റെയില്‍വേ സ്റ്റേഷന് സമീപത്തെ ‘ഫോര്‍ട്ട് മാനര്‍’ ഹോട്ടലിന് നേരേയാണ് ബോംബ് ഭീഷണി. പരിശോധന ആരംഭിച്ച് ഒരുമണിക്കൂറോളമായിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു

Advertisment

ഞായറാഴ്ച ഹോട്ടലില്‍ ഒരു വിവാഹനിശ്ചയ ചടങ്ങ്‌ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഭീഷണിസന്ദേശം വന്നത്. ഹോട്ടല്‍ അധികൃതര്‍ക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഹോട്ടലിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഹോട്ടലിനുള്ളില്‍ ഒരു മനുഷ്യബോംബുണ്ടെന്നായിരുന്നു ഭീഷണിസന്ദേശം. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിവരികയാണ്. 

Advertisment