തിരുവനന്തപുരം: മത്സ്യമേഖലയിൽ മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിലിന്റെ (എം എസ് സി) സർട്ടിഫിക്കേഷൻ കൊണ്ടുവരുന്നതിന് സംസ്ഥാന സംസ്ഥാന ഫിഷറീസ് വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ബി അബ്ദുൽ നാസർ. സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനും ആഗോള സർട്ടിഫിക്കേഷൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള മത്സ്യയിനങ്ങൾക്ക് എം എസ് സി സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്ന നടപടികൾ പരിചയപ്പെടുത്തുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീനല ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/2025/03/12/dvIdvop9BNZGB5IOBdiW.jpeg)
സർട്ടിഫിക്കേഷന് ആവശ്യമായ നടപടികളിൽ ഫിഷറീസ് വകുപ്പിന്റെ പൂർണ പിന്തുണയുണ്ടാകും. മത്സ്യമേഖലയിൽ സുസ്ഥിര ഉറപ്പാക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങൾ നിർദേശിക്കുന്ന ഉചിതമായ മാനേജ്മെന്റ് രീതികൾ നടപ്പാക്കും. എം എസ് സി സർട്ടിഫിക്കേഷൻ നേടിയെടുക്കാനായാൽ മത്സ്യത്തൊഴിലാളികൾ മുതൽ കയറ്റുമതി രംഗത്തുള്ളവർ വരെയുള്ള മത്സ്യമേഖലയിലെ എല്ലാവർക്കും ഗുണകരമാകും.
/sathyam/media/media_files/2025/03/12/Q5hoQkPbsN3b56An3ozD.jpeg)
മത്സ്യലഭ്യത കുറയുന്നതും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ആശങ്കയുളവാക്കുന്നതാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗവും സമുദ്രജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് സുസ്ഥിര രീതികൾ നടപ്പാക്കേണ്ടത് അനിവാര്യമാണ്. മത്സ്യയിനങ്ങൾക്ക് അന്തരാഷ്ട്ര വിപണിസാധ്യത കൂട്ടുന്നതിനൊപ്പം, കടൽ സമ്പത്ത് സുസ്ഥിരമായി നിലനിർത്താനും എം എസ് സി സർട്ടിഫിക്കേഷൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട് (ബ്ലൂ സ്വിമ്മിംഗ് ക്രാബ്) നീരാളി ഉൾപ്പെടെയുള്ള 12 ഇനങ്ങൾക്കാണ് നിലവിൽ എം എസ് സി സർട്ടിഫിക്കേഷൻ ലക്ഷ്യമിടുന്നത്. ഈ ഇനങ്ങളുടെ ഫിഷറി ഇംപ്രൂവ്മെന്റ് വിലയിരുത്തലുകൾ അവസാന ഘടത്തിലാണ്. ഇവ കഴിയുന്ന മുറക്ക് എം എസ് സി നിർദേശിക്കുന്ന നിലവാരത്തിൽ പരിശോധന തുടങ്ങും.
/sathyam/media/media_files/2025/03/12/1kZlG7bhSD00Ot51oBml.jpeg)
ചെമ്മീൻ, കൂന്തൽ എന്നിവയുടെ ലഭ്യതയിൽ ഗണ്യമായ കുറവാണ് കണ്ടുവരുന്നതെന്ന് സിഎംഎഫ്ആർഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സുനിൽ മുഹമ്മദ് പറഞ്ഞു. സുസ്ഥിര രീതികൾ ഉടനടി ആരംഭിക്കണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. സർട്ടിഫിക്കേഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾ ഇക്കാര്യത്തിൽ തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.
എം എസ് സി. ഫിഷറീസ് സ്റ്റാൻഡേർഡ് ആക്‌സസിബിലിറ്റി മേധാവി അമാൻഡ ലെജ്‌ബോവിച്ച് സർട്ടിഫിക്കേഷൻ നടപടികൾ പരിചയപ്പെടുത്തി. സംസ്ഥാന ഫിഷറീസ് വകുപ്പുമായി സഹകരിച്ച് സസ്റ്റയിനബിൾ സീഫുഡ് നെറ്റ് വർക് ഇന്ത്യയും എം എസ് സിയും ചേർന്നാണ് ശിൽപശാല സംഘടിപ്പിച്ചത്. ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ ശിൽപശാലയിൽ പങ്കെടുത്തു.