ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/2025/01/23/7xCFBZNcGt5hy6YqIvGK.jpg)
അമരവിള: തിരുവനന്തപുരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. അമരവിള എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 118 ഗ്രാം എംഡിഎംയുമായി മൂന്ന് യുവാക്കളെ എക്‌സൈസ് പിടികൂടി.
Advertisment
തിരുവനന്തപുരം കരിപ്പൂര്‍ സ്വദേശി സജു സൈജു(21), ആര്യനാട് സ്വദേശി ആദിത്യന്‍(21), പൂവച്ചല്‍ സ്വദേശി ദേവന്‍രാജ്(22) എന്നിവരാണ് മയക്കുമരുന്നുമായി അമരവിള എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ അറസ്റ്റിലായത്. വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്നും കഴക്കൂട്ടത്തേയ്ക്ക് വന്ന സ്വകാര്യ ബസില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംശയം തോന്നി യുവാക്കളെ പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.