വീണ്ടു കുഴഞ്ഞുമറിഞ്ഞ് 'ട്രോളി' വിവാദം, രാഹുല്‍ പോയത് ട്രോളി ബാഗ് കയറ്റിയ കാറിലല്ല, യാത്ര മറ്റൊരു വാഹനത്തില്‍ ? പുതിയ ദൃശ്യങ്ങള്‍ പുറത്ത്‌

കെപിഎം ഹോട്ടലിലെ 'ട്രോളി' വിവാദത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

New Update
trolley car

പാലക്കാട്: കെപിഎം ഹോട്ടലിലെ 'ട്രോളി' വിവാദത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിവാദദിവസത്തിലെ രാത്രി 10 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സിപിഎം കേന്ദ്രങ്ങള്‍ പുറത്തുവിട്ടു. ഫെനി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Advertisment

രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്ക് പോയ വാഹനത്തിൽ അല്ല രണ്ടു ട്രോളി ബാഗുകൾ കൊണ്ടുപോയതെന്നും ദൃശ്യം സൂചിപ്പിക്കുന്നു. വിവാദം വരും ദിവസങ്ങളിലും കൂടുതല്‍ ചൂടുപിടിക്കുമെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ട്രോളി ബാഗില്‍ വസ്ത്രങ്ങളാണെന്നാണ് കോണ്‍ഗ്രസ് വാദം. അതില്‍ പണമായിരുന്നുവെന്ന് സിപിഎമ്മും ബിജെപിയും ആരോപിക്കുന്നു. അത് സാധൂകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ പുറത്തുവിടാന്‍ എന്നാല്‍ സിപിഎമ്മിനോ, ബിജെപിക്കോ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോള്‍ ട്രോളി ബാഗ് ഉണ്ടായിരുന്ന കാറില്‍, രാഹുല്‍ കയറാത്തതിന്റെ ദുരൂഹതയാണ് സിപിഎം കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.

Advertisment