തൃശൂര്‍: ട്രെയിനില്‍ നിന്ന് ടിടിഇയെ പുറത്തേക്ക് ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജനറല്‍ ടിക്കറ്റുമായി പ്രതിയും ഒഡീഷ സ്വദേശിയുമായ രജനീകാന്ത റിസര്‍വ് കോച്ചില്‍ കയറിയതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് ഇയാളോട് ടിടിഇ വിനോദ് ആയിരം രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയ്യില്‍ പണമില്ലായിരുന്നുവെന്നും, പിഴ നല്‍കണമെന്ന് പറഞ്ഞതോടെ ടിടിഇയെ പുറത്തേക്ക് ചവിട്ടിയിടുകയുമായിരുന്നുവെന്ന് രജനീകാന്ത പൊലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ എറണാകുളം-പട്‌ന എക്‌സ്പ്രസില്‍ വച്ചാണ് വിനോദിനെ അതിഥി തൊഴിലാളി പുറത്തേക്ക് ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തിയത്.