Advertisment

ടിക്കറ്റ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; തൃശൂരില്‍ അതിഥി തൊഴിലാളി ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു; പ്രതി കസ്റ്റഡിയില്‍

തൃശ്ശൂര്‍ വെളപ്പായയില്‍ വെച്ചാണ് സംഭവം നടന്നത്. എറണാകുളം – പട്ന എക്സ്പ്രസ് വൈകിട്ട് തൃശൂർ സ്റ്റേഷൻ വിട്ടശേഷം ആണു സംഭവം. അതിഥി തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു

New Update
vinod tte

തൃശൂർ: ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ.വിനോദ് ആണ് കൊല്ലപ്പെട്ടത്.  ടിക്കറ്റ് ചോദിച്ചതിൻ്റെ പ്രകോപനത്തിലാണ്‌ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്.

തൃശ്ശൂര്‍ വെളപ്പായയില്‍ വെച്ചാണ് സംഭവം നടന്നത്. എറണാകുളം – പട്ന എക്സ്പ്രസ് വൈകിട്ട് തൃശൂർ സ്റ്റേഷൻ വിട്ടശേഷം ആണു സംഭവം. അതിഥി തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

Advertisment