തൃശൂര്‍: ടിക്കറ്റ് ചോദിച്ചതിന്റെ പ്രകോപനത്തില്‍ അതിഥി തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദ് സിനിമകളിലും സജീവമായിരുന്നു. പതിനഞ്ചോളം സിനിമകളിലാണ് വിനോദ് അഭിനയിച്ചത്. ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററിലൂടെയാണു സിനിമയിലെത്തിയത്. ആഷിക് അബുവിന്റെ സുഹൃത്തും സഹപാഠിയും ആയിരുന്നു.
മിസറ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം, ഹൗ ഓള്‍ഡ് ആര്‍ യൂ?, മംഗ്ലീഷ്, വിക്രമാദിത്യന്‍, കസിന്‍സ്, വില്ലാളിവീരന്‍, വിശ്വാസം അതല്ലേ എല്ലാം, അച്ഛാ ദിന്‍, ലവ് 24x7, രാജമ്മ @ യാഹൂ, നല്ല നിലാവുള്ള രാത്രി എന്നീ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു.
ഒഡീഷ സ്വദേശിയായ രജനികാന്താണ് വിനോദിനെ കൊലപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്.