/sathyam/media/media_files/2025/09/11/sreekandan-nair-vinu-v-john-arun-kumar-2025-09-11-20-38-21.jpg)
കോട്ടയം: ശബരിമല സ്വർണ പാളി കൊള്ളയിൽ ഉന്നതർ കുടുങ്ങുകയും തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്ത വാരത്തിൽ ബാർക് റേറ്റിംഗിൽ ആധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. മലയാളം ന്യൂസ് ചാനലുകളുടെ ഇന്ന് പുറത്തുവന്ന റേറ്റിംഗിൽ മറ്റു ചാനലുകൾ ബഹുദൂരം പിന്നിലാണ്.
ഇന്ന് പുറത്തുവന്ന 44-ാം ആഴ്ചയിലെ ബാര്‍ക്ക് (Broadcast Audience Research Council) റേറ്റിങ്ങിൽ 95 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്.
റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 64 പോയിന്റാണുള്ളത്. 47 പോയിന്റുള്ള 24 ന്യൂസ് ആണ് മൂന്നാം സ്ഥാനത്ത്.
36 പോയിന്‍റുമായി മനോരമ ന്യൂസ് നാലാം സ്ഥാനം തിരിച്ചു പിടിച്ചു. 34 പോയിന്‍റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. ഏറെക്കാലമായി മാതൃഭൂമിയാണ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. 31 പോയിന്‍റുമായി ന്യൂസ് മലയാളം 24x7 ആറാം സ്ഥാനത്താണ്. ജനം ടിവിയും കൈരളിയും ന്യൂസ് 18 നുമാണ് പിൻനിരക്കാർ.
ഇതിനിടെ ടെലിവിഷൻ റേറ്റിങ്ങിൽ വൻ തട്ടിപ്പ് നടക്കുന്നതായി 24 ന്യൂസ് മാനേജിങ് ഡയറക്ടറും കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ വെളിപ്പെടുത്തിയിരുന്നു.
/filters:format(webp)/sathyam/media/media_files/cHZE2CEbH6E2BROZ93aT.jpg)
ലാൻഡിങ് പേജിൻ്റെ മറവിൽ ബാർക്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാർക്ക് സിഇഒയ്ക്ക് ശ്രീകണ്ഠൻ നായർ കത്തയച്ചു. തന്റെ കൈയിൽ ഇതിനെല്ലാം തെളിവുണ്ടെന്നാണ് ശ്രീകണ്ഠൻ നായർ വ്യക്തമാക്കിയത്.
ബാർക്കിൽ ക്രമക്കേട് ഉണ്ടെന്നു ചൂണ്ടിക്കാട്ടി പിൻമാറിയ മീഡിയാ വൺ ചാനലാണ് ഈ വാർത്ത പ്രാധാന്യത്തോടെ നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us