പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ, നിർണ്ണായക രാഷ്ട്രീയ യോഗങ്ങൾ ഇന്ന്

New Update
amith sha

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃസമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപത്തിന്റെ പുണ്യവേളയിലാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. 

Advertisment

രാവിലെ പത്തരയോടെ വടക്കേ നടയിലെത്തിയ അദ്ദേഹം 20 മിനിറ്റോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ എന്നിവർ ചേർന്നാണ് കേന്ദ്രമന്ത്രിയെ സ്വീകരിച്ചത്.

ബിജെപിയുടെ രണ്ടായിരത്തിലധികം ജനപ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ അമിത് ഷാ സംസാരിക്കും. ഉച്ചകഴിഞ്ഞ് ബിജെപി കോർ കമ്മിറ്റി യോഗം ചേരും. ഇതിൽ പ്രധാന നേതാക്കൾ പങ്കെടുക്കും. വൈകുന്നേരം എൻഡിഎ ഘടകകക്ഷി നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. എ പ്ലസ്, എ കാറ്റഗറി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം, സീറ്റ് വിഭജനം എന്നിവയാകും ഇന്നത്തെ യോഗങ്ങളിലെ പ്രധാന അജണ്ട.

രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ ചർച്ചകളിൽ പങ്കുചേരും. പരിപാടികൾ പൂർത്തിയാക്കി വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

Advertisment