അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമവുമായി സംസ്ഥാന സർക്കാർ. പരിപാടി ഒക്ടോബറിൽ നടക്കുമെന്ന് സൂചന. 1500 ന്യൂനപക്ഷ പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള പരിപാടി നടത്തുന്നത് ന്യൂനപക്ഷക്ഷേമ വകുപ്പ്. കൊച്ചിയിലോ കോഴിക്കോട്ടോ പരിപാടി നടത്തിയേക്കുമെന്ന് സൂചന

കൊച്ചിയിലോ കോഴിക്കോട്ടെ സംഗമം സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. സംഗമത്തിൽ ക്രിസ്ത്യൻ സംഘടനകളെ പങ്കെടുപ്പിക്കാൻ കെ.ജെ മാക്സി എംഎൽഎയ്ക്ക് ചുമതല നൽകിയിട്ടുണ്ട്.

New Update
pinarai vijayan secreteriate
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ. ക്രിസ്ത്യൻ - മുസ്‌ലിം മത വിഭാഗങ്ങളിൽനിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിച്ച് ഒക്ടോബർ മാസത്തില്‍ സംഗമം നടത്താനാണ് നിലവിലെ തീരുമാനം. സംസ്ഥാന സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പാകും ഇതിന് ചുക്കാൻ പിടിക്കുക. 

Advertisment

കൊച്ചിയിലോ കോഴിക്കോട്ടെ സംഗമം സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. സംഗമത്തിൽ ക്രിസ്ത്യൻ സംഘടനകളെ പങ്കെടുപ്പിക്കാൻ കെ.ജെ മാക്സി എംഎൽഎയ്ക്ക് ചുമതല നൽകിയിട്ടുണ്ട്.


2031ല്‍ കേരളത്തിലെ ന്യൂനപക്ഷ സംഘടനകള്‍ ഏത് രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ പ്രബന്ധാവതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഗമത്തിലുണ്ടാവും.


തിരഞ്ഞെടുപ്പ് വർഷത്തിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാരിനെതിരെ വിമർശനം ഉയരുമ്പോഴാണ് ന്യൂനപക്ഷ സംഗമവുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.

Advertisment