ഏഷ്യയിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ പ്രദർശനവും സ്വർണ്ണവ്യാപാരികളുടെ സമ്മേളനവും 'ഇന്‍റര്‍നാഷണല്‍ ജ്വല്ലറി ഫെയര്‍ 2025' ഒക്ടോബര്‍ 31, നവംബര്‍ 1, 2 തീയതികളില്‍ അങ്കമാലിയില്‍

ഏഷ്യയിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ പ്രദർശനമാണ് ഇത്. രാജ്യത്തെ ആഭരണ നിർമ്മാതാക്കളും, ഇറ്റാലിയൻ, ടർക്കിഷ്, ചൈന, യു.എ.ഇ ഉൾപ്പെടെ വിദേശ ആഭരണ നിർമ്മാതാക്കളും ഹോൾസെയിൽ ഡീലര്‍മാരും എക്സിബിഷനിൽ പങ്കെടുക്കും. 

author-image
കെ. നാസര്‍
New Update
akgsma press meet

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ പ്രദർശനവും സ്വർണ്ണവ്യാപാരികളുടെ സമ്മേളനവും 
ഓൾ കേരള ഗോൾഡ് ആൻ്റ്സിൽ വർമർച്ചൻ്റ്സ് അസോസിയേഷൻ കേരള 'ഇൻ്റർനാഷണൽ ജ്വല്ലറി ഫെയർ 2025' ഒക്ടോബർ 31, നവംബർ 1, 2 തിയതികളിലായി അങ്കമാലി അഡ്ലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടത്താൻ തീരുമാനിച്ചു. 

Advertisment

ഏഷ്യയിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ പ്രദർശനമാണ് ഇത്. രാജ്യത്തെ ആഭരണ നിർമ്മാതാക്കളും, ഇറ്റാലിയൻ, ടർക്കിഷ്, ചൈന, യു.എ.ഇ ഉൾപ്പെടെ വിദേശ ആഭരണ നിർമ്മാതാക്കളും ഹോൾസെയിൽ ഡീലര്‍മാരും എക്സിബിഷനിൽ പങ്കെടുക്കും. 

22, 18, 14 കാരറ്റ് ആഭരണങ്ങളുടെയും ഡയമണ്ട് , പ്ലാറ്റിനം ആഭരണങ്ങളും പ്രദർശനത്തില്‍ എത്തും. 100 മില്ലീ ഗ്രാമിൻ്റെ ഇറ്റാലിയൻ നിർമ്മിതമായ മാലയും, മറ്റ് ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടേയും ഏറ്റവും വലിയ എക്സിബിഷനായിരിക്കും നടക്കുക. 

നവംബർ 2 ന് സംസ്ഥാനത്തെ സ്വർണ്ണവ്യാപാരികളുടെ സംസ്ഥാന  സമ്മേളനം നടക്കും. ഒക്ടോബർ 15 ന് മുമ്പായി ജില്ലാ തലത്തിൽസമ്മേളനവും ജുവലറി ഫെസ്റ്റിൻ്റെ റോഡ് ഷോയും സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാതലത്തിൽ വിപുലമായ സ്വാഗത സംഘം രൂപികരിച്ച് പ്രവർത്തനം വിലയിരുത്തും. 

akgsma tvm

എ.കെ.ജി.എസ്.എം.എ. സംസ്ഥാന ചെയർമാൻ ഡോ. ഭീമ ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാ പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി കെ.എ ജലീൽ, ട്രഷറർ ബിന്ദു മാധവ് എന്നിവർ പ്രസംഗിച്ചു. 

സ്വർണ്ണത്തിൻ്റെ ജി.എസ്.ടി കുറക്കണം 

ജി.എസ്.ടി. നിലവിൽ വരുമ്പോൾ സ്വർണ്ണത്തിന് 8 ഗ്രാമിന് 20000 രൂപയായിരുന്നു. ഇപ്പോൾ 8 ഗ്രാം സ്വർണ്ണാഭരണം പണി കൂലിയോട് കൂടി വാങ്ങുമ്പോൾ 90000 രൂപയോളം വിലവരും. 

നിലവിലെ ജി.എസ്.ടി ഉപഭോക്താക്കൾക്ക് താങ്ങാവുന്നതില്‍ അധികമായതിനാൽ ജി.എസ്.ടി ഒരു ശതമാനമാക്കണമെന്ന് ജി.എസ്.ടി. കൗൺസിലിനോടും, കേന്ദ്ര ധനമന്ത്രിയോടും ആവശ്യപ്പെടുമെന്ന് നേതാക്കളായ ഹാഷിം കോന്നി, ജോസ് മാവേലി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

gold akgsma
Advertisment