സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരികളുടെ അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി സംസ്ഥാന വ്യാപകമായി ട്രാൻസ്ഫോമേഴ്സ് - ‘സ്മാർട്ട് ചോയ്‌സ് - ഫ്രീഡം ഡ്രൈവ്’ സംഘടിപ്പിക്കുന്നു

New Update
freedom drive

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്ന സ്ക്രീൻ, മയക്കുമരുന്ന് ലഹരികളുടെ അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെ ട്രാൻസ്‌ഫോമേഴ്‌സും പ്രമുഖ വസ്ത്ര നിർമ്മാണ ശ്രുംഖല ബ്ലോസ്സവും പവർവിഷനും നിരവധി കൗൺസിലിംഗ് സംഘടനകളും സംയുക്തമായി  ‘സ്മാർട്ട് ചോയ്‌സ് – ഫ്രീഡം ഡ്രൈവ്’ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നു.

Advertisment

തിരുവനന്തപുരത്തു  നിന്ന് ആരംഭിക്കുന്ന ഫ്രീഡം ഡ്രൈവ് കാസർഗോഡ് വരെയുള്ള വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ സന്ധിക്കുന്നതാണ്.

2025 സെപ്റ്റംബർ 15, തിങ്കളാഴ്ച രാവിലെ 10 മണിക്ക് അമരവിള സി എസ്‌ ഐ സ്കൂളിൽ, വൈ ഷിബു (Joint Commisioner of excise - crime records bureau, TVM) ഫ്രീഡം ഡ്രൈവ് ലോഞ്ച് ചെയ്യും.

ഗാനങ്ങൾ, ഒബ്ജക്ട് ലെസ്സൺ, ഇന്ററക്റ്റീവ് സേഷനുകൾ, പപ്പറ്റ്ഷോ, മാതാപിതാക്കൾക്കുള്ള സേഷനുകൾതുടങ്ങി Gen Z കുട്ടികളുടെ പ്രായപരിധിക്കനുസരിച്ച് വിവിധ പരിപാടികൾ ഫ്രീഡം ഡ്രൈവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ പ്രോഗ്രാം സംഘടിപ്പിക്കുന്നതിനും ഈ സ്വാതന്ത്ര്യ യാത്രയുടെ ഭാഗമാകുന്നതിനും ഞങ്ങളെ വിളിക്കുക.  ഫോൺ : 6235250005

Advertisment