'അമീബ ഇര പിടിക്കുമ്പോൾ'. അമീബിക്ക് മസ്തിഷ്‌ക്ക ജ്വരത്തിൽ ഈവർഷം പൊലിഞ്ഞത് 17 ജീവനുകൾ. രോഗം സ്ഥിരീകരിച്ചത് 66 പേർക്ക്. സംസ്ഥാനത്ത് സാഹചര്യം ഗുരുതരം. വെന്റിലേറ്ററിൽ ആരോഗ്യ വകുപ്പ്. മിണ്ടാട്ടമില്ലാതെ മന്ത്രി

കണക്കുകളിലെ പിശകുകൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് ഇതിന് പിന്നിലെ യാഥാർത്ഥ്യം പുറത്ത് വന്നത്. രണ്ട് മരണത്തിൽ നിന്നും 17 ആയാണ് കണക്ക് ഉയർന്നിരിക്കുന്നത്.

New Update
veena gaorge health
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് സംസ്ഥാനത്ത് ഈ വർഷം 17 ജീവനുകൾ പൊലിയുന്ന അതീവ ഗുരുതര സാഹചര്യത്തിലും നോക്കുകുത്തിയായി ആരോഗ്യ വകുപ്പ്.

Advertisment

മരണനിരക്ക് സംബന്ധിച്ച കണക്കുകൾ മറച്ചുവെച്ചാണ് സർക്കാരും ആരോഗ്യ വകുപ്പും ഗുരുതര സാഹചര്യം അതിജീവിക്കാൻ നോക്കിയത്.


എന്നാൽ കണക്കുകളിലെ പിശകുകളും ആരോഗ്യ മന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയും മാധ്യമങ്ങൾ വാർത്തയാക്കിയതോടെ യഥാർത്ഥ കണക്കുകൾ പ്രസിദ്ധീകരിക്കാൻ വകുപ്പ് നിർബന്ധതമാകുകയും ചെയ്തു. 


ആരോഗ്യവകുപ്പിന്റെ പട്ടിക പ്രകാരം സെപ്റ്റംബർ 9 വരെ രണ്ട് മരണമാണ് ഉണ്ടായിരുന്നത്. മറ്റ് കേസുകൾ സമാന ലക്ഷണങ്ങളുമായി മരിച്ചവരുടെ പട്ടികയിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.

കണക്കുകളിലെ പിശകുകൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് ഇതിന് പിന്നിലെ യാഥാർത്ഥ്യം പുറത്ത് വന്നത്. രണ്ട് മരണത്തിൽ നിന്നും 17 ആയാണ് കണക്ക് ഉയർന്നിരിക്കുന്നത്.


ഈ വർഷം ഇതുവരെ 66 പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയും അതിൽ 17 പേർ മരണപ്പെടുകയും ചെയ്തു. ഈ മാസം 12 ദിവസത്തിനിടെ 19 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ഏഴു മരണം സംഭവിച്ചു.


മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ ഐ.എ.എസ് വകുപ്പിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്ത് വന്നതും സർക്കാരിന് തിരിച്ചടിയായി.

സംസ്ഥാനത്ത് ഏറെ ഭീതി പരത്തിയ നിപ രോഗത്തിന്റെ ഉറവിടം എവിടെയെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. വവ്വാലുകളിൽ നിന്ന് രോഗം പകരുന്നുവെന്ന് സ്ഥിരീകരിച്ചെങ്കിലും എവിടെയാണ് ഉറവിടമെന്ന് സ്ഥിരീകരിച്ചിട്ടില്ല.


ഇതിന് പുറമേ ജലാശയങ്ങളിൽ കുളിക്കുന്നവർക്കല്ലാതെ വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക്ക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിക്കുന്ന സംഭവത്തിൽ ആരോഗ്യ വകുപ്പിന് ഇതുവരെ തൃപ്തികരമായ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല.


രോഗമകറ്റാൻ വ്യാപകമായി ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്താൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ വകുപ്പിനെ വട്ടം ചുറ്റിക്കുകയാണ്.

ഇത്രയധികം ഗുരുതരമായ സ്ഥിതലിവിശേഷം സംസ്ഥാനത്തുണ്ടായിട്ടും ഇത് സംബന്ധിച്ച് പഠനങ്ങൾ നടത്താൻ ആരോഗ്യ വകുപ്പ് ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.

സംസ്ഥാനത്ത് ഗുരുതരമായ ഇത്തരം രോഗങ്ങൾ മൂലമുണ്ടാകുന്ന സ്ഥിതിവിശേഷം എങ്ങനെ മറികടക്കണമെന്ന ഫലപ്രദമായ ആലോചനകൾ പോലും എവിടെയും നടക്കുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.

Advertisment