/sathyam/media/media_files/2025/09/16/ap-anilkumar-pc-vishnunath-shafi-parambil-rahul-mankoottathil-2025-09-16-21-04-09.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസിനെ കേരളത്തില്‍ തകര്‍ച്ചയിലേയ്ക്ക് നയിച്ച ഗ്രൂപ്പുകള്‍ക്കെതിരെ പോരാടി സുപ്രധാന പദവികളിലെത്തിയ യുവ നേതാക്കള്‍തന്നെ വീണ്ടും ഗ്രൂപ്പുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ നീരസം പുകയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ അപ്രസക്തമായ 'എ' ഗ്രൂപ്പ് പുനസംഘടിപ്പിക്കാനുള്ള പിസി വിഷ്ണുനാഥ് - ഷാഫി പറമ്പില്‍ ടീമിന്‍റെ നീക്കങ്ങള്‍ക്കെതിരെയാണ് അതൃപ്തി പുകയുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ച നിലപാടുകള്‍ വിവാദമായതോടെയാണ് വീണ്ടും ഗ്രൂപ്പ് സജീവമാക്കാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്.
രാഹുലിനെതിരായ ആരോപണങ്ങള്‍ പുറത്തുവന്ന ഉടന്‍ ഇയാളെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും പുറത്താക്കുകയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ഷാഫി പറമ്പിലിന്‍റെയും രാഹുലിന്‍റെയും നേതൃത്വത്തില്‍ പിആര്‍ ടീമിനെ രംഗത്തിറക്കി രാഹുലിനായി നടത്തിയ 'സൈബര്‍ ന്യായീകരണ മേള'യോടെ യുവജനങ്ങളില്‍ ഒരു വിഭാഗം നടപടിയെ വിമര്‍ശിക്കുകയും എതിര്‍പ്പുള്ള നേതാക്കള്‍ സൈബര്‍ ആക്രമണം ഭയന്ന് മൗനത്തിലാകുകയും ചെയ്തു.
പക്ഷേ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന യാഥാര്‍ഥ്യം വസ്തുത അറിയുന്ന നേതാക്കള്‍ക്കറിയാം.
കാരണം, സ്വന്തം പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകരുടെയും സ്വന്തം നേതാക്കളുടെ കുടുംബങ്ങളുടെയും നേര്‍ക്ക് രാഹുലിന്‍റെ 'പരാക്രമങ്ങള്‍' നീണ്ടുപോയിരുന്നെന്ന വസ്തുത നേതാക്കള്‍ക്ക് ബോധ്യമുണ്ട്.
സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ ബോധ്യമുണ്ട്. പക്ഷേ, രാഹുലിനെ സംരക്ഷിച്ചില്ലെങ്കില്‍ അതിന്‍റെ പിന്നാലെ തങ്ങളുടെ തനിനിറവും പുറത്താകുമെന്നറിയാവുന്ന 'ജനപ്രിയ യുവ നേതാവ് ' ഉള്‍പ്പെടെയുള്ളവരാണ് സംരക്ഷണ ദൗത്യം ഏറ്റെടുത്തത്.
രാഹുലിനേക്കാള്‍ ആരോപണങ്ങള്‍ നേരിടുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്ത മുകേഷ് എംഎല്‍എ അടക്കമുള്ളവര്‍ നിയമസഭയിലിരിക്കുമ്പോള്‍ രാഹുലിനെ എന്തിനു പുറത്തു നിര്‍ത്തി എന്നായിരുന്നു രാഹുല്‍ ന്യായീകരണ വാദികളുടെ ക്യാപ്സൂള്‍.
എന്നാല്‍ ഇന്നേവരെ കേരളത്തില്‍ ഒരു നേതാവിനെതിരെയും ഉയരാത്തവിധം ഗുരുതര ആരോപണങ്ങളാണ് ചെറുപ്രായത്തില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നതെന്നതാണ് വസ്തുത.
മാത്രമല്ല, മുമ്പ് സോളാര്‍ പീഡനക്കേസില്‍ പേരുവന്ന പുണ്യവാളന്മാരൊക്കെ ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിര്‍ണായക ചുമതലകളിലുണ്ട്; അവരൊക്കെ പാര്‍ട്ടിയിലെ പുതിയ 'കാമക്കാള'യ്ക്ക് ഉറച്ച പിന്തുണയാണ് നല്‍കുന്നതും.
ഈ അവസരം മുതലാക്കി പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള നീക്കമാണ് വിഷ്ണുനാഥ് - ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നത്.
അടുത്ത കാലം വരെ പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായി വാദിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഗ്രൂപ്പ് പുനരേകീകരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് കൗതുകകരം.
ഇതോടെ പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളോടെ കോണ്‍ഗ്രസിന് കിട്ടിയ പുത്തനുണര്‍വ് കൈമോശം വന്നിരിക്കയാണ്. പാര്‍ട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കാനായി ഒരു വര്‍ഷം മുമ്പ് തുടങ്ങിയ മുന്നൊരുക്കങ്ങള്‍ ഇതോടെ ഏതാണ്ട് നിലച്ച മട്ടാണ്.
ºയുവ നേതാക്കളില്‍ ചിലര്‍ക്ക് അടുത്ത പ്രതിപക്ഷ നേതാവാകാനും പിന്നീട് അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവന്ന് മുഖ്യമന്ത്രിയാകാനുമുള്ള ആഗ്രഹം തലയ്ക്കു പിടിച്ചു തുടങ്ങിയെന്നാണ് കോണ്‍ഗ്രസിലെ അടക്കം പറച്ചില്‍. വരുന്ന തവണയെങ്കിലും ഭരണം പിടിക്കാനുള്ള ശ്രമങ്ങളും ആത്മാര്‍ത്ഥതയും ഇവര്‍ പുലര്‍ത്തുന്നില്ലെന്നാണ് ആരോപണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us