മീശ നോവൽ, രാഹുൽഗാന്ധിക്ക് നന്ദി. വിവാദങ്ങൾക്ക് ശേഷം വീണ്ടും സംഘപരിവാറിന്റെ ബഹിഷ്കരണം നേരിട്ട് മാതൃഭൂമി. കാരണം ആർ.എസ്.എസ് നൂറാം വാർഷികം അവഗണിച്ചത്. ദേശവിരുദ്ധ ശക്തികളുടെയും ജിഹാദികളുടെയും തീവ്രവാദികളുടെയും നാവായി മാതൃഭൂമി മാറിയെന്ന് വിമർശനം. മനോരമയും കേരളകൗമുദിയുമൊക്കെ നൽകിയ ദത്താത്രേയ ഹൊസബളെയുടെ ലേഖനം നൽകിയില്ല. സർക്കുലേഷൻ തകർന്നു വീഴവേ മാതൃഭൂമിയുടെ ഭാവി വെല്ലുവിളിയിൽ

മാതൃഭൂമി ദേശവിരുദ്ധ ശക്തികളുടെയും ജിഹാദികളുടെയും തീവ്രവാദികളുടെയും നാവായി അവരുടെ കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള വെറും ഏഴാം കൂലിയായി മാറിക്കഴിഞ്ഞിരുന്നു. 

New Update
gk suresh babu mv sreyams kumar
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഹിന്ദു സ്ത്രീകളും ക്ഷേത്രങ്ങളില്‍ പോകുന്നത് ലൈംഗികപ്രദര്‍ശനത്തിനാണെന്നടക്കം പരാമർശങ്ങളുള്ള മീശ നോവലിനെച്ചൊല്ലി മാതൃഭൂമി പത്രം ബഹിഷ്കരിച്ച ബി.ജെ.പിയും ആർ.എസ്.എസും വീണ്ടുമൊരു ബഹിഷ്കരണവുമായി രംഗത്ത്. 

Advertisment

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം നൂറുവർഷം പൂർത്തിയായ ശതാബ്ദി ആഘോഷത്തിന്റെ വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാത്തതാണ് ഇത്തവണത്തെ ബഹിഷ്കരണത്തിന്റെ കാരണം. 


ശതാബ്ദി ആഘോഷവേളയിൽ  സർകാര്യവാഹ് ദത്താത്രേയ ഹൊസബളെയുടെ ലേഖനം പ്രസിദ്ധീകരിക്കാത്ത, നൂറാം വാർഷികത്തോടനുബന്ധിച്ച് എന്തെങ്കിലും ഒരു ലേഖനം പോലും നൽകാത്ത ഏക പത്രമാണ് മാതൃഭൂമിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം. 

ദേശവിരുദ്ധ ശക്തികളുടെയും ജിഹാദികളുടെയും തീവ്രവാദികളുടെയും നാവായി അവരുടെ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് മാതൃഭൂമിക്കെതിരായ ആരോപണം. 


തിരഞ്ഞെടുപ്പ് കാലമായതിനാൽ ബഹിഷ്കരണത്തിന് പരസ്യ ആഹ്വാനമില്ലെങ്കിലും ആർ.എസ്.എസും ബി.ജെ.പിയും പത്രം ബഹിഷ്കരിക്കാനുള്ള നടപടികൾ അണിയറയിൽ സജ്ജമാക്കിക്കഴിഞ്ഞു.


ജനം ടി.വി ചീഫ് എഡിറ്ററായിരുന്ന ജി.കെ.സുരേഷ് ബാബു ബഹിഷ്കരണ ആഹ്വാനവുമായി സോഷ്യൽമീഡിയയിലെത്തി. മുൻപ് മാതൃഭൂമിയിൽ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം.  
 
മീശ നോവലിനെച്ചൊല്ലിയുടെ ബഹിഷ്കരണത്തിന് പിന്നാലെ മറ്റൊരു അവസരത്തിലും മാതൃഭൂമിയെ ബി.ജെ.പി, ആർ.എസ്.എസ് ബഹിഷ്കരിച്ചിരുന്നു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ലോകസഭയിൽ നടത്തിയ പ്രസംഗം റിപ്പോർട്ട് ചെയ്തതിനെച്ചൊല്ലിയായിരുന്നു ആ ബഹിഷ്കരണം. 

പ്രസംഗത്തെക്കുറിച്ചുള്ള വാർത്തയ്ക്ക് നന്ദി എന്ന തലക്കെട്ടാണ് മാതൃഭൂമി നൽകിയത്. ബി.ജെ.പി, സംഘപരിവാർ സംഘടനകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പത്രം കത്തിച്ചു. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മാതൃഭൂമിക്കെതിരേ അതിരൂക്ഷമായ വിമർശനം നടത്തി. 


ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്നാണ് രാഹുൽ പറഞ്ഞതെന്നും ഈ പ്രസ്താവനയിലാണ് മാതൃഭൂമി ‘നന്ദി’ പറഞ്ഞതെന്നുമാണ് മുരളീധരൻ തുറന്നടിച്ചത്. 


തുടർന്ന് അദേഹം പത്രം നിർത്തുന്നതായി കാട്ടി മാതൃഭൂമി എഡിറ്റർക്ക് കത്ത് അയച്ചിരുന്നു.  ഈ കത്ത് സമൂഹമാധ്യങ്ങളിലൂടെ പുറത്തുവിട്ടു. ഇതോടെയാണ് ബിജെപി അണികൾ മാതൃഭൂമിക്കെതിരെ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിക്കുകയും പത്രം കത്തിക്കുകയും ചെയ്തത്. 

മീശ നോവലിനെച്ചൊല്ലിയുള്ള ബഹിഷ്കരണത്തിൽ എൻ.എസ്.എസിന്റെ പിന്തുണ ബിജെപിക്കുണ്ടായിരുന്നു. അന്ന് പരസ്യദാതാക്കൾ വൻതോതിൽ മാതൃഭൂമിയെ കൈവിട്ടു. കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായതോടെ നിരുപാധികം മാപ്പ് പരഞ്ഞ് മാതൃഭൂമി തലയൂരുകയായിരുന്നു.


എന്നാൽ അതിനേക്കാൾ രൂക്ഷമായ ഭാഷയിലാണ് മാതൃഭൂമിക്കെതിരേ ഇപ്പോഴത്തെ ആക്രമണം. അടുത്തിടെ മാതൃഭൂമിയുടെ മാറ്റം ആശങ്കയുണർത്തുന്നതും മനോവിഷമം സൃഷ്ടിക്കുന്നതും ആണെന്ന് ജി.കെ.സുരേഷ് ബാബു ചൂണ്ടിക്കാട്ടുന്നു. 


മാതൃഭൂമി ദേശവിരുദ്ധ ശക്തികളുടെയും ജിഹാദികളുടെയും തീവ്രവാദികളുടെയും നാവായി അവരുടെ കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള വെറും ഏഴാം കൂലിയായി മാറിക്കഴിഞ്ഞിരുന്നു. 

ആർഎസ്എസിന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഭാരതത്തിലെ മുഴുവൻ പത്രങ്ങളും പ്രസിദ്ധീകരിച്ച സർ കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ ലേഖനം അല്ലെങ്കിൽ നൂറാം വാർഷികത്തോടനുബന്ധിച്ച് എന്തെങ്കിലും ഒരു ആർട്ടിക്കിൾ പ്രസിദ്ധീകരിക്കാത്ത ഏക പ്രസിദ്ധീകരണം ആയി മാതൃഭൂമി മാറി.  


മാതൃഭൂമിയുടെ ജിഹാദി അച്ചുതണ്ടു തന്നെയാണ് ഇതിന് കാരണം എന്ന് എല്ലാവർക്കും അറിയാം. അതിനെ സഹിക്കേണ്ട കാര്യം നമുക്കെന്താണ്. ഇനിയും പൈസ കൊടുത്ത് ഇത് വാങ്ങി ഇതിനെ ചുമക്കേണ്ട കാര്യം ഉണ്ടോ.


ഒരു പത്രപ്രവർത്തകൻ നിലയിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നെയും രൂപപ്പെടുത്തിയത് മാതൃഭൂമിയാണ്. മറ്റൊരു പത്രത്തിൽ പോകാനോ മറ്റൊരു ജോലിക്ക് പോകാനോ പറ്റാത്ത രീതിയിലുള്ള ആത്മബന്ധം മാതൃഭൂമിയുമായി ഉണ്ടായിരുന്നു.

1987ൽ മാതൃഭൂമി ഇൻറർവ്യൂവിന് പോകുമ്പോൾ അവസാനത്തെ ചോദ്യം എംഡി നാല പ്പാടിന്റേതായിരുന്നു. ഇത് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും. അന്ന് കൊണ്ടുപോയിരുന്ന ഫയലിൽ നിന്ന് ബ്രിട്ടാനിയയിൽ നിന്നുള്ള മാനേജ്മെൻറ് ട്രെയിനിയുടെ ഓഫർ ലെറ്റർ കാട്ടിക്കൊടുത്തു. 

750 രൂപയുള്ള മാതൃഭൂമിയെ ജോലിയെക്കാൾ വളരെ വലുതായിരുന്നു ബ്രിട്ടാനിയയുടെ പ്രാരംഭ ശമ്പളം. അതു മനസ്സിലാക്കാനുള്ള വിവേകം എംഡി നാലപ്പാടിന് ഉണ്ടായിരുന്നതുകൊണ്ട് മാതൃഭൂമി ജോലിക്ക് തടസ്സം വന്നില്ല. 

പക്ഷേ അദ്ദേഹം ഒരിക്കൽ പറഞ്ഞു നിങ്ങൾ കടുത്ത ആർഎസ്എസുകാരൻ ആണെന്ന് അറിയാം ജോലിയിൽ അത് പ്രതിഫലിക്കരുത്. എല്ലാ രാഷ്ട്രീയക്കാരോടും ആ നിലപാടാണ് അദ്ദേഹം പുലർത്തിയിരുന്നത് അതുകൊണ്ടുതന്നെ മാതൃഭൂമി എല്ലാവരുടേതും ആയിരുന്നു. 


എല്ലാ രാഷ്ട്രീയക്കാരുടെയും നിലപാടുകൾ ഒരേപോലെ കൊണ്ടുപോകുമ്പോഴും ദേശീയ താൽപര്യത്തിനും ദേശീയ കാഴ്ചപ്പാടിനും ഒരിക്കലും മാതൃഭൂമി മാറ്റം വരുത്തിയിട്ടില്ല. പക്ഷേ അടുത്തിടെ മുന്നണി രാഷ്ട്രീയത്തിന്റെ കുടുക്കിൽപ്പെട്ട് മാതൃഭൂമി എന്ന ദേശീയ പ്രസ്ഥാനത്തിൻറെ പ്രതിരൂപം ഇല്ലാതായി കഴിഞ്ഞു.


ആ മാതൃഭൂമി മരിച്ചു ഇന്ന് മാതൃഭൂമി എല്ലാവരുടേതും അല്ല. അത് ഇടത് ജിഹാദികളുടെ മുഖപത്രം ആണ്. അതുകൊണ്ടുതന്നെ ആ വിഴുപ്പുഭാണ്ഡം വലിച്ചെറിയുന്നു. ഇപ്പോൾ തന്നെ തകർന്നു വീഴുന്ന സർക്കുലേഷനിൽ എത്ര കാലം ഇനി മുന്നോട്ട് പോകാൻ മാതൃഭൂമിക്ക് കഴിയും എന്നത് കണ്ടറിയണം. 

പത്രപ്രവർത്തനം പത്രപ്രവർത്തകന്റെയും മുതലാളിയുടെയും രാഷ്ട്രീയമല്ല അത് നിസ്വാർത്ഥമായ സാമൂഹ്യ സേവനം ആണെന്ന് ഇനിയെങ്കിലും മാതൃഭൂമി കുടുംബത്തിൽ ഇപ്പോഴുള്ള അല്പന്മാർ തിരിച്ചറിയണം - സുരേഷ് ബാബുവിന്റെ ഈ വരികൾ മാതൃഭൂമി ബഹിഷ്കരണത്തിനുള്ള പരസ്യമായ ആഹ്വാനമാണ്.

Advertisment