ആർഎസ്എസ് സമ്മേളനത്തിൽ ഗണഗീതം ആലപിച്ച് യാക്കോബായ പള്ളി വികാരി. ഫാദർ പോൾ തോമസ് പീച്ചിയിൽ സിപിഎം ഉപ്പുകണ്ടം ബ്രാഞ്ച് അംഗം. ആർഎസ്എസിന്റെ അടുക്കും ചിട്ടയും ശ്ലാഘനീയമെന്നും വൈദികൻ

എല്ലാ സിപിഎം പരിപാടികളിലെ സ്ഥിരം സാന്നിധ്യമായ ഇദ്ദേഹംസഭാ തർക്കവേളയിൽ യാക്കോബായ സഭാ വിഭാഗത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ മുൻനിര പോരാളിയായുമായിരുന്നു.

New Update
fr paul thomas peechiyil
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ആർ.എസ്.എസ് വേദിയിൽ ഗണഗീതം ആലപിച്ച് വൈദികൻ. സി.പി.എം ഉപ്പുകണ്ടം ബ്രാഞ്ച് കമ്മറ്റി അംഗവും കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് മുത്തപ്പൻ യാക്കോബായ ഇടവക വികാരിയുമായ ഫാദർ പോൾ തോമസ് പീച്ചിയിലാണ് വിജയദശമി ദിനത്തിലെ ആർ.എസ്.എസ് പരിപാടിയിൽ അദ്ധ്യക്ഷനായി പങ്കെടുത്തത്. ആർഎസ്എസ് കൂത്താട്ടുകുളം മണ്ഡലം സംഘടിപ്പിച്ച യോഗത്തിലായിരുന്നു പള്ളി വികാരിയുടെ ഗണഗീത ആലാപനം.

Advertisment

ആർഎസ്എസ് നടത്തുന്ന സാമൂഹ്യ ഇടപെടലും അവരുടെ അടുക്കും ചിട്ടയും ശ്ലാഘനീയമാണ്. സേവാഭാരതിയുടെ പ്രവർത്തനങ്ങൾ തികച്ചും മനുഷ്യത്വപരമാണ്.


ആചാരപ്രകാരം ഏത് കാര്യത്തിനും വിജയദശമി നല്ല ദിവസമാണെന്നും പല നിറമാണെങ്കിലും രാജ്യത്തിന്റെ വിജയത്തിനായി എല്ലാവരും ഒന്നിക്കണമെന്നും ഫാദർപോൾ തോമസ് പീച്ചിയിൽ ഹൈസ്‌കൂൾ മൈതാനത്തു നടന്ന യോഗത്തിൽ പറഞ്ഞു.  


എല്ലാ സിപിഎം പരിപാടികളിലെ സ്ഥിരം സാന്നിധ്യമായ ഇദ്ദേഹംസഭാ തർക്കവേളയിൽ യാക്കോബായ സഭാ വിഭാഗത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ മുൻനിര പോരാളിയായുമായിരുന്നു..

ആർഎസ്എസ് പരിപാടിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാൻ ഫാദർ പോൾ തോമസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. ഇക്കഴിഞ്ഞയിടെയാണ് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും സംഘപരിവാർ സംഘടനകൾ ക്രൈസ്തവ പുരോഹിതരെയടക്കം ആക്രമിച്ചത്.

Advertisment