/sathyam/media/media_files/2025/10/04/vayalar-ramavarma-trust-2025-10-04-23-29-21.jpg)
തിരുവനന്തപുരം: 1975-ൽ പ്രശസ്ത കവി വയലാർ വിടവാങ്ങിയതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സ്‌മരണക്കായി 1977-ൽ ലളി താംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷിക്ക് അവാർഡ് സമർപ്പിച്ചുകൊണ്ട് ആരംഭിച്ച വയലാർ സാഹിത്യ അവാർഡ് മുടക്കം കൂടാതെ 49-ാമത്തെ കൃതി തെരഞ്ഞെടുക്കുന്നു.
ഒക്ടോബർ 5 ന് (ഞായറാഴ്‌ച) 12 മണിക്ക് മസ്ക്കറ്റ് ഹോട്ടലിലെ സോനാറ്റ ഹാളിൽ ചേരുന്ന പത്രസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിക്കും. അവാർഡിനർഹമായ കൃതി തെരഞ്ഞെടുക്കുന്നതിനുള്ള ജഡ്‌ജിംഗ് കമ്മിറ്റി രാവിലെ 10 മണിക്ക് സോപാനം ഹാളിൽ ചേരും.
തുടർന്ന് 11 മണിക്ക് ചേരുന്ന ട്രസ്റ്റ് യോഗത്തിനുശേഷം ജഡ്‌ജിംഗ് കമ്മിറ്റി അംഗങ്ങളും ട്രസ്റ്റിൻ്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രഭാവർമ്മ, ശാരദാ മുരളീധരൻ ഐഎഎസ് (റിട്ട.), ഡോ. വി. രാമൻകുട്ടി, ഗൗരിദാസൻനായർ എന്നിവർ പങ്കെടുക്കുന്ന പത്രസമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ്റ് പെരുമ്പടവം ശ്രീധരൻ അവാർഡ് പ്രഖ്യാപിക്കും.