'വിജയൻ പരാജയമാകുമോ ?' ജനവികാരമളക്കാൻ നവകേരള സർവ്വേയുമായി ഇടതുസർക്കാർ. സാമ്പിളെടുക്കുന്നത് സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നിന്ന്. ലക്ഷ്യമിടുന്നത് വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം. ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവരശേഖരണത്തിൽ കണ്ണും കാതും കൂർപ്പിച്ച് സിപിഎമ്മും എൽഡിഎഫും

സാക്ഷരതാ സർവെ മാതൃകയിൽ കോളേജ് വിദ്യാർത്ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം അടക്കമുള്ള ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ കാര്യപരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്. 

New Update
navakerala kshema survey
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമതും അധികാരത്തിലേറാൻ കച്ചകെട്ടുന്ന ഇടതുമുന്നണി സർക്കാർ തിരഞ്ഞെടുപ്പിന് മുമ്പ് ഭരണവിരുദ്ധവികാരത്തിന്റെ തോതളക്കാൻ സർവ്വേയ്ക്ക് ഒരുങ്ങുന്നു. 

Advertisment

നവകേരള സർവ്വേ എന്ന് പേരിട്ട് നടത്തുന്ന പരിപാടിയിൽ സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നിന്നും അഭിപ്രായങ്ങൾ നേരിട്ട് ശേഖരിക്കാനാണ് നീക്കം. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും  മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിർവ്വഹിക്കും. 


ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സർക്കാർ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പിആർ സംവിധാനത്തിന് തുടക്കമിട്ടതിന് പുറമേയാണ് 80 ലക്ഷം വീടുകളിലേക്ക് വിവരശേഖരണത്തിന് നേരിട്ട് ആളെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.


കഴിഞ്ഞ പത്ത് വർഷം സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെ വിലയിരുത്തലിനൊപ്പം ഇനി സർക്കാർ മുൻകയ്യെടുത്ത് നടപ്പാക്കണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായ രൂപീകരണവും നടത്തും. 

സാക്ഷരതാ സർവെ മാതൃകയിൽ കോളേജ് വിദ്യാർത്ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം അടക്കമുള്ള ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ കാര്യപരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്. 


പരിശീലന നടപടികൾ പൂർത്തിയാക്കി സർക്കാർ പദ്ധതി എന്ന നിലയിൽ തന്നെയുള്ള ക്ഷേമ സർവ്വേയുടെ നടത്തിപ്പ് ചെലവ് ഏത് വകുപ്പിൽ നിന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 


ഇതിന് എത്ര തുകയാവും ചിലവഴിക്കുകയെന്നും പുറത്തറിയിച്ചിട്ടില്ല. കോടികൾ ചിലവ് വരുന്ന സർവ്വേയുടെ മുഴുവൻ വിവരങ്ങളും സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്താനുള്ള സാധ്യതയും ഏറെയാണ്.

ഏറ്റവും അവസാനം നടന്ന 2011ലെ ജാതി സെൻസസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 3.34 കോടി എന്നാണ് നിജപ്പെടുത്തിയിട്ടുള്ളത്. 14 വർഷങ്ങൾക്ക് ശേഷം ഇത് 3.61 കോടി വരെയാകാമെന്നാണ് വിലയിരുത്തൽ. 


ജാതി തിരിച്ചുള്ള വിവരങ്ങൾ സർവ്വേയിൽ രേഖപ്പെടുത്തുമോയെന്നും വ്യക്തമല്ല. സംസ്ഥാനത്തെ 25 ശതമാനം ജനങ്ങളുടെ വികാരമറിയാനാണ് സർവ്വേ നടത്തുന്നതെന്നും സൂചനകളുണ്ട്. 


ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രിയും മരന്തിമാരും ഒരുമിച്ച് ബസിൽ നടത്തിയ നവകേരളസദസിന്റെ വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിവിധ വിഷയങ്ങളിൽ ജനങ്ങൾ നൽകിയ ഒട്ടേറെ പരാതികൾ എങ്ങുമെത്തിയിട്ടില്ലെന്ന വിമർശനവും ഉയർന്നിരുന്നു.

Advertisment