/sathyam/media/media_files/2025/10/07/pensioners-league-2-2025-10-07-21-12-55.jpg)
തിരുവനന്തപുരം: നാടിന്റെ വികസനത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത് സർവ്വീസിൽ നിന്ന് വിരമിച്ച പെൻഷൻ കാരോട് ഇടത് സർക്കാർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രസ്താവിച്ചു. കേരള സർവ്വീസ് പെൻഷനേഴ്സ് ലീഗ് നടത്തിയ നിയമസഭാമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെൻഷൻ പരിഷ്ക്കരണ നടപടികൾ സർക്കാർ ബോധപൂർവ്വം നീട്ടികൊണ്ടുപോവുകയാണ്. മെഡിസെപ്പിന്റെ മറവിൽ കോടികൾ പിരിക്കുമ്പോൾ തുച്ഛമായ ആനുകൂല്യം പോലും പെൻഷൻകാർക്കും ജീവനക്കാർക്കും ലഭിക്കുന്നില്ല. വേണ്ടിവന്നാൽ പെൻഷൻകാരുടെ പ്രശ്നങ്ങൾ യു.ഡി.എഫ് ഏറ്റെടുത്തു പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പെൻഷൻകാരെ ഇടത് സർക്കാർ ദ്രോഹിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു. വർഷങ്ങളോളം നാടിനെ സേവിച്ച് സർവ്വീസിൽ നിന്ന് വിരമിച്ചവരോട് തികഞ്ഞ അവഗണനയാണ് കാണിച്ചത്. അവകാശങ്ങൾ നിഷേധിച്ച് ആനുകൂല്യങ്ങൾ നിരാകരിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. എം.എൽ.എ മാരായ കെ.പി.എ മജീദ്, പി.അബ്ദുൽ ഹമീദ്, പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, പി. ഉമൈദുല്ല, ടി.വി ഇബ്രാഹിം, അഡ്വ. യു.എ ലത്തീഫ്, കുറക്കോളി മൊയ്തീൻ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്,
തിരുവനന്തപുരം ജില്ലാ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി, കെ.എം അബ്ദുള്ള നിസാർ ചെലേരി, പി.വി അബ്ദുള്ള റഹിമാൻ, അഡ്വ.നസീം ഹരിപ്പാട്, ഖാദർ കോടവണ്ടി, മൂസ്സക്കോയ കൊണ്ടോട്ടി, അഡ്വ. എ.പി ഇബ്രാഹീം എൻ മൊയ്തീൻ മാസ്റ്റർ എ.എം അബൂബക്കർ മുസ്തഫ, റ്റി.കെ ഇബ്രാഹിം, ഡോ. മുസ്തഫ ഫാറൂഖി, യു.സൈനുദീൻ, ഷാജഹാൻ കടുത്തുരുത്തി, മുഹമ്മദലി നങ്ങാരിയൽ, കെ.എം റഷീദ്, അബ്ദുള്ള വാവൂർ, എൻ.സി അബ്ദുൾഖാദർ, ഇസ്മയിൽ എം.കെ, ഇടവംഖാലിദ്, കന്യാകുളങ്ങര ഷാജഹാൻ, ഹുമയൂൺ കബീർ എന്നിവർ പ്രസംഗിച്ചു.
മാർച്ചിന് റ്റി. ഷാഹുൽഹമിദ്, എം. സുബൈർ, സിറാജ് മീനത്തേരി, സൈഫുദ്ദീൻ കൊല്ലം, ഹമീദ് മാസ്റ്റർ കായംകുളം സി.എസ് ജബ്ബാർ, സിറാജ് വെള്ളാപ്പള്ളി, ടി.എ അലിയാർ കെ.എസ് പരീത്, ഷാജഹാൻ കങ്ങഴ അഡ്വ. പി.ഐ നൗഷാദ്, പി.എ കൊച്ചുമൊയ്ദീൻ, പി.മുഹമ്മദ്, പി.എ സീതി മാസ്റ്റർ, ഉമ്മർ, മുള്ളൂർക്കര, പി.സി അമീനുള്ള കെ. അബ്ദുൾകരീം, എം.ഹമീദ്, ഫൈസൽ ഫാറൂവി, കെ.വി.റംല എന്നിവർ നേത്യത്വം നൽകി.