ശബരിമലയിലെ സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണമില്ല. സിബിഐ വേണമെന്നത് രാഷ്ട്രീയ ആവശ്യം. പോലീസ് അന്വേഷണത്തിൽ സത്യം തെളിയും. കുറ്റക്കാരെ വെറുതെവിടില്ല. മുഖംനോക്കാതെ നടപടി - ഒടുവിൽ വായ തുറന്ന് മുഖ്യമന്ത്രി. സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയെന്ന് തന്ത്രി. ദ്വാരപാലകശിൽപങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണം. സ്വർണം ചെമ്പാക്കിയ മാന്ത്രികവിദ്യയിൽ നടന്നത് ഭൂലോക വെട്ടിപ്പ്

തിളക്കമുള്ള പുതിയ വാതിൽ ശ്രീകോവിലിൽ പിടിപ്പിച്ചതോടെ കട്ടിളപടികൾ പൊതിഞ്ഞ സ്വർണപാളികൾക്ക് തിളക്കം കുറഞ്ഞുപോയി. ഇതോടെയാണ് കട്ടിള ചെന്നൈയിലെത്തിച്ച് സ്വർണം പൂശാൻ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയത്. 

New Update
pinarai vijayan niyama sabha
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ശബരിമലയിലെ കിലോക്കണക്കിന് സ്വർണം കാണാതായതിനെക്കുറിച്ച് ആദ്യമായി പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണപ്പാളി കാണാതായതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം വേണമെന്ന പ്രതിപക്ഷ ആവശ്യം നടപ്പില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ തുറന്നു പറഞ്ഞു. 

Advertisment

സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക സംഘത്തിന്റെ അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും. ഒരു കുറ്റവാളിയും രക്ഷപെടില്ല- മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.


ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി പ്രതിപക്ഷം സമരത്തിലാണ്. മൂന്നു ദിവസമായി നിയമസഭ സ്തംഭിച്ചാണ് പ്രതിഷേധം. മുഖ്യമന്ത്രിയോ സർക്കാരോ ശബരിമല വിഷയത്തിൽ നിലപാട് പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. 


ഇതിനിടെയാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ നിലപാട് വ്യക്തമാക്കിയത്. ഗൗരവകരമായ അന്വേഷണം വേണമെന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായം പരിഗണിച്ചാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കുറ്റവാളികളെ സംരക്ഷിക്കില്ലെന്നാണ് എല്ലാക്കാലത്തും സർക്കാരിന്റെ നിലപാട്. ആര് തെറ്റു ചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും. അതാണ് ഞങ്ങളുടെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.ബി.ഐ അന്വേഷണം ഇല്ലെന്ന് മാത്രമല്ല, പ്രതിപക്ഷത്തെ സംശയമുനയിലാക്കാനും മുഖ്യമന്ത്രി ശ്രമിച്ചു. പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുകയാണ്. അവർക്ക് വിഷമകരമായ രീതിയിൽ കാര്യങ്ങൾ ഉയർന്നു വരുമെന്ന ഭയമാണ്. അതിനാൽ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. 


ഒരു പുകമറയെയും സർക്കാർ ഭയക്കുന്നില്ല. സഭയിൽ ബഹളമുണ്ടാക്കുന്ന പ്രതിപക്ഷം ആവശ്യം എന്താണെന്ന് സ്പീക്കർ പലവട്ടം ചോദിച്ചിട്ടും വ്യക്തമാക്കുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം മറുപടി നൽകാൻ തയ്യാറാണ്. അതാണ് പ്രതിപക്ഷം ഭയക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം, ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണപാളികൾക്ക് പുറമെ വിജയ്മല്യ സമർപ്പിച്ച സ്വർണം പൊതിഞ്ഞു നൽകിയ ശ്രീകോവിലിന്റെ കട്ടിള പാളികളും കൊള്ളയടിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതും ചെമ്പാണെന്നാണ് ബോർഡിന്റെ രേഖകളിലുള്ളത്. 

2019 മാർച്ച് 11നുശേഷം തയ്യാറാക്കിയ മഹസറിലാണ് സ്വർണം ചെമ്പായ അസാധാരണ രേഖയുള്ളത്. തിളക്കമുള്ള പുതിയ വാതിൽ ശ്രീകോവിലിൽ പിടിപ്പിച്ചതോടെ കട്ടിളപടികൾ പൊതിഞ്ഞ സ്വർണപാളികൾക്ക് തിളക്കം കുറഞ്ഞുപോയി. ഇതോടെയാണ് കട്ടിള ചെന്നൈയിലെത്തിച്ച് സ്വർണം പൂശാൻ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയത്. 


തങ്ങൾ നിർമ്മിച്ചതല്ലാത്ത വസ്തുക്കളിൽ അറ്റകുറ്റപണികൾ നടത്തുകയോ സ്വർണം പൂശിനൽകുകയോ ചെയ്യില്ലെന്ന് കമ്പനി അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സന്നിധാനത്തു നിന്നും കൊണ്ടുപോയ കട്ടിളകൾ പൊതിഞ്ഞിരുന്ന സ്വർണ പാളികൾ എന്തുചെയ്തുവെന്ന് ഇനി ഉണ്ണികൃഷ്ണൻ പോറ്റിയോ ദേവസ്വം ബോർഡോ ദേവസ്വം ഉദ്യോസ്ഥരോ തിരുവാഭരണ കമ്മിഷണറോ ആണ് വെളിപ്പെടുത്തേണ്ടത്.


അതേസമയം, ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോവാൻ താൻ‌ അനുമതി കൊടുത്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് വെളിപ്പെടുത്തിയതോടെ കള്ളക്കളി കൂടുതൽ വ്യക്തമാവുകയാണ്.  ശിൽപങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നുമാണ് തന്നോട് ആവശ്യപ്പെട്ടത്. 

അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സ്വർണം പൂശാൻ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശിൽപങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണെന്നും തന്ത്രി വെളിപ്പെടുത്തി.

Advertisment