'തള്ളിയാൽ വിജയിക്കില്ല': തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വള്ളപ്പാടകലെ കോൺഗ്രസ്. സിപിഎമ്മും ബിജെപിയും മുന്നൊരുക്കങ്ങളിൽ. ബിജെപി പേടിയിൽ പഞ്ചായത്തുകളിൽ രഹസ്യ സ്ക്വാഡ് ഇറക്കാൻ സിപിഎം തീരുമാനം

ബിജെപിയും സിപിഎമ്മുംതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. താഴെത്തട്ടിൽ ഉള്ള ബിജെപിയുടെ രാഷ്ട്രീയ പ്രചാരണങ്ങളെ നേരിടാൻ സിപിഎം വാർഡ് തലത്തിൽ രഹസ്യ സ്ക്വാഡിനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

New Update
cpm congress bjp flags.
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കുമ്പോൾ താഴെത്തട്ടിൽ ഉള്ള കോൺഗ്രസിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നു. 

Advertisment

നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നാണ് നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്. 


എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആയ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും ബഹുദൂരം പിന്നിലായാൽ പിന്നീട് ഒരു മടങ്ങിവരവ് അസാധ്യം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. നിലവിൽ പാർട്ടിക്ക് നവ ഊർജ്ജം പകരാനുള്ള പുനസംഘടന നടപടികളും സ്തംഭനാവസ്ഥയിലാണ്. 


അതേസമയം ബിജെപിയും സിപിഎമ്മുംതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. താഴെത്തട്ടിൽ ഉള്ള ബിജെപിയുടെ രാഷ്ട്രീയ പ്രചാരണങ്ങളെ നേരിടാൻ സിപിഎം വാർഡ് തലത്തിൽ രഹസ്യ സ്ക്വാഡിനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം സിപിഎമ്മിന്റെ അടിസ്ഥാന വോട്ട് ബിജെപിയിലേക്ക് ഒഴുകി എന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. അതുകൊണ്ടുതന്നെ ബിജെപിക്ക് ലഭിക്കുന്ന വോട്ടുകൾ സിപിഎമ്മിന്റെത് അല്ലെന്ന് ഉറപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. 


നിലവിൽ ശബരിമല വിഷയം അടക്കം യുഡിഎഫും ബിജെപിയും പ്രചാരണ ആയുധമാക്കുന്നതോടെ സിപിഎമ്മിൽ നിന്നും വോട്ട് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതിന് തടയിടുന്ന തരത്തിലുള്ള സ്ക്വാഡ് പ്രവർത്തനമാണ് സിപിഎം ഉദ്ദേശിക്കുന്നത്. 


നിലവിൽ 500ല്‍ പരം പഞ്ചായത്തുകളും ജില്ലാ - ബ്ലോക്ക് തലത്തിൽ കൂടുതൽ സീറ്റുകളും സിപിഎമ്മിന് ആണുള്ളത്. ഇത് നിലനിർത്താൻ സിപിഎം ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരും. 

ഇതിനിടെ സിപിഎം - ബിജെപി ഡീൽ ആരോപണമായി യുഡിഎഫ് രംഗത്തിറങ്ങി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മകൻ വിവേകിന് ഇ ഡി നൽകിയ സമൻസ് പിൻവലിച്ചത് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഡീൽ ആരോപണം കടുപ്പിക്കുന്നത്.


സമൻസ് നൽകിയതും അത് പിൻവലിച്ചതുമായ വിവരം ബിജെപിയും സിപിഎമ്മും പുറത്തുവിട്ടിരുന്നില്ല. സാധാരണ ബിജെപി ഇതര സർക്കാരുകളിലെ പ്രമുഖർക്ക് നൽകുന്ന സമൻസ് ഇ ഡി  തന്നെ പരസ്യപ്പെടുത്താറുണ്ട്. 


എന്നാൽ മുഖ്യമന്ത്രിയുടെ മകന് നൽകിയ സമൻസിനെ പറ്റിയുള്ള വിവരങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണമാണ് യുഡിഎഫും കോൺഗ്രസ്സും ഉയർത്തുന്നത്.

Advertisment