/sathyam/media/media_files/2025/10/14/isha-ksb-2025-10-14-18-01-33.jpg)
തിരുവനന്തപുരം: സംസാര ശ്രവണ വൈകല്യ ചികിത്സ വിഭാഗം വിദഗ്ധന്മാരുടെ സ്പീച്ച് ആൻഡ് ഹിയറിങ് അസോസിയേഷൻ (റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ) കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ (കെ.എസ്.ബി) പതിനേഴാം ഇൻറർനാഷണൽ കോൺഫറൻസ് തിരുവനന്തപുരത്ത് നടന്നു.
ലോകമെമ്പാടുമുള്ള ഓഡിയോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് മേധാവികൾ പങ്കെടുത്ത ഈ അന്തർദേശീയ സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രേം.ജി.നായരുടെ അധ്യക്ഷതയിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.കെ.വി. വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു.
ഡോ.സുജ കുന്നത്ത് (എക്സിക്യൂട്ടീവ് ഡയറക്ടർ, നിഷ്), ഡോ. ജാബിർ പി. എം. (സെക്രട്ടറി, ഐഎസ്എച്ച്എ കെഎസ്ബി), റാമിസ് (ട്രഷറർ, ഐഎസ്എച്ച്എ കെഎസ്ബി), ചിപ്പി മോഹൻ (എക്സികുട്ടീസ് മെംബർ, ഐഎസ്എച്ച്എ കെഎസ്ബി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തിന് അകത്തും പുറത്തുമായി നൂറ്റിഅൻപതോളം ഗവേഷണ വിദ്യർത്ഥികളും, കാനഡ, അമേരിക്ക, ബ്രിട്ടൻ, അയർലണ്ട്, സൗദിഅറേബ്യ, അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രൊഫഷണലുകളും ഇന്ത്യയിലെ പ്രശസ്തരായ ഓഡിയോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് മേധാവികളും പങ്കെടുത്ത ഈ അന്തർദേശീയ സമ്മേളനത്തിൽ, വൈവിധ്യമാർന്ന നിരവധി ശാസ്ത്രീയ പ്രബന്ധങ്ങളും പുതിയ ഗവേഷണങ്ങളും അവതരിപ്പിക്കപ്പെട്ടു.
വ്യാജ ശ്രവണ ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ ജോലി നേടിയെടുക്കുന്ന സംഭവങ്ങൾ ധാരാളമായി നടക്കുകയാണ്. മാധ്യമങ്ങൾ ഇത് പ്രാധാന്യമുള്ള വാർത്തയാക്കിയിരുന്നു. ശരിയല്ലാത്ത കേൾവി പരിശോധന ഫലങ്ങളും ഈ റിപ്പോർട്ടുകളുടെ ഭാഗമായി പുറത്ത് വന്നിരുന്നു.
വില കുറഞ്ഞതും ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നതുമായ ശ്രവണയന്ത്രങ്ങൾ ശരിയായ രീതിയിൽ പരിശോധന നടത്താതെ ഓൺലൈൻ സ്ഥാപനങ്ങൾ വില്പന നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെ അസോസിയേഷൻ കോടതിയിൽ നിന്നും ഇത്തരം ഉല്പന്നങ്ങളുടെ വില്പന തടയുന്നതിനുള്ള നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്.
കോവളം കെ.ടി.ഡി.സി സമുദ്ര റിസോട്ടിലെ ജി.വി. രാജ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന രണ്ടാം ദിവസത്തെ സമാപന ചടങ്ങിൽ മികച്ച പ്രബന്ധങ്ങൾക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു.