സാമൂഹ്യ പ്രവര്‍ത്തകന്‍ ഡിജോ കാപ്പന് തിരുവനന്തപുരത്ത് വച്ച് വാഹനാപകടത്തില്‍ പരിക്ക്

New Update
dijo kappan

തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകന്‍ ഡിജോ കാപ്പന് തിരുവനന്തപുരത്ത് വച്ച് വാഹനാപകടത്തില്‍ പരിക്ക്. രാവിലെ കുടുംബത്തോടൊപ്പം പാര്‍ക്കിങ്ങില്‍ നിന്നും വാഹനം എടുക്കുന്നതിനിടെ വാഹനത്തിന്‍റെ തകരാര്‍ മൂലം നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്.

Advertisment

കാപ്പനെ സാരമായ പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആയ ഭാര്യ മിനി ഡിജോയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നു. ഇവര്‍ക്കും പരിക്ക് പറ്റിയിരുന്നെങ്കിലും ഗുരുതരമല്ല.  

Advertisment