എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ മുതിര്‍ന്നവരും അല്ലാത്തവരുമായ നേതാക്കളുടെയെല്ലാം നോമിനികള്‍ക്ക് ഭാരവാഹിത്വം നല്‍കി. ഒടുവില്‍ 'ഗൗരവം' നഷ്ടമായ ലിസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ വിമര്‍ശനം മുഴുവന്‍ കെസി വേണുഗോപാലിനും ! കെസിക്കെതിരായ ആസൂത്രിത നീക്കങ്ങള്‍ക്ക് പിന്നില്‍ ചില ഗ്രൂപ്പുകളും തല്‍പ്പരകക്ഷികളും. ഒന്നിലും ഇടപെടില്ലെന്ന് ആവര്‍ത്തിച്ചിട്ടും കെസിയെ വെറുതെ വിടാതെ ഗ്രൂപ്പുകള്‍ !

അപ്രസക്തരായ ചില നേതാക്കളെ ലിസ്റ്റില്‍ തിരുകി കയറ്റാന്‍ നേതൃത്വം നല്‍കിയവര്‍ തന്നെയാണ് വേണുവിനെ വിമര്‍ശിക്കാനും കരുക്കള്‍ നീക്കുന്നത്.

New Update
kc venugopal
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ആരെയും പിണക്കാതെ പരമാവധി അനുനയത്തിലാണ് ഇത്തവണ കെപിസിസി ഭാരവാഹി പട്ടിക പുറത്തിറക്കിയത്. അതിനാല്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ മുതിര്‍ന്നവരെന്ന് സ്വയം കരുതുന്ന നേതാക്കള്‍ വരെയുള്ളവരുടെ ലിസ്റ്റെടുത്താണ് പുനസംഘടന പൂര്‍ത്തിയാക്കിയത്.

Advertisment

കെ സുധാകരന്‍ കഴിഞ്ഞ 4 വര്‍ഷമായി പയറ്റിയിട്ടും നടക്കാതെപോയതാണ് അദ്ദേഹത്തിന്‍റെ ശിഷ്യന്‍ സണ്ണി ജോസഫ് നാല് മാസംകൊണ്ട് പൂര്‍ത്തിയാക്കിയത്.


എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് പോകുന്നതിനായി എല്ലാ നേതാക്കളുടെയും നോമിനികളെ പരിഗണിച്ചപ്പോള്‍ സ്വാഭാവികമായി ചില പെട്ടിപിടുത്തക്കാരും വാലാട്ടികളുമൊക്കെ ലിസ്റ്റില്‍ കയറിക്കൂടി. അത്തരം പേരുകളുടെ കാരണം പറഞ്ഞ് ലിസ്റ്റിനെതിരെ നവമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പൊരിഞ്ഞ പോരാണ്.

ലിസ്റ്റിന് ഉത്തരവാദികള്‍ നേതാക്കളെല്ലാവരും ചേര്‍ന്നാണെങ്കില്‍ ഒന്നിലും ഇടപെടാതെ കേരളത്തിലെ കാര്യങ്ങളില്‍ നിന്നും അകന്ന് നിന്ന എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് പഴി മുഴുവന്‍. ചില നേതാക്കളും ചില ഗ്രൂപ്പുകളുമാണ് ഈ ഓപ്പറേഷന്‍ പിന്നില്‍.


പുനസംഘടന നിങ്ങള്‍ തീരുമാനിച്ച് അറിയിക്കുകയെന്നാണ് വേണുഗോപാല്‍ കേരളത്തിലെ നേതാക്കളോട് പറഞ്ഞത്. കേരളത്തില്‍ നിന്നും ഐകകണ്ഠേന ലിസ്റ്റ് നല്‍കിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അതേപടി അംഗീകരിക്കുമെന്ന് വേണുഗോപാല്‍ നേതാക്കളോട് പറഞ്ഞു. 


കേരളത്തിലെ നേതാക്കള്‍ ഫൈനല്‍ ലിസ്റ്റ് നല്‍കിയപ്പോള്‍ മിന്നല്‍ വേഗത്തിലാണ് അതിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന ഖാര്‍ഗെയുടെയും അനുമതി വാങ്ങി ലിസ്റ്റ് പുറത്തിറക്കിയത്. പക്ഷേ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ വിമര്‍ശനം മുഴുവന്‍ വേണുഗോപാലിന് എന്നതാണ് സ്ഥിതി.

അപ്രസക്തരായ ചില നേതാക്കളെ ലിസ്റ്റില്‍ തിരുകി കയറ്റാന്‍ നേതൃത്വം നല്‍കിയവര്‍ തന്നെയാണ് വേണുവിനെ വിമര്‍ശിക്കാനും കരുക്കള്‍ നീക്കുന്നത്.

യഥാര്‍ഥത്തില്‍ തന്‍റെ ഇഷ്ടക്കാരായ ചിലരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോലും വേണുഗോപാലിന് കിഴി‍ഞ്ഞില്ലെന്നും പറയപ്പെടുന്നു. പക്ഷേ ആക്ഷേപങ്ങള്‍ക്ക് ഒരു കുറവുമില്ല.  

Advertisment