പി.എം ശ്രീ പദ്ധതി. സിപിഐയെ അടുപ്പിക്കാനുള്ള സിപിഎമ്മിന്റെ ആദ്യ അനുനയശ്രമം പാളി. എം.എൻ സ്മാരകത്തിലെത്തിയ മന്ത്രി ശിവൻകുട്ടിയെ വെറുംകൈയ്യോടെ മടക്കിയ സിപിഐ ഉറച്ച നിലപാടിൽ. എം.വി ഗോവിന്ദനുമായുള്ള ആശയവിനിമയവും പാളിയാൽ മുഖ്യമന്ത്രിയെ ഇറക്കാൻ സിപിഎം. കേന്ദ്ര പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ നേതൃത്വം

പി.എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യത്തിൽ സി.പി.ഐ ഉറച്ച് നിന്നതോടെ ചർച്ച അവസാനിപ്പിച്ച് മന്ത്രി മടങ്ങുകയായിരുന്നു.

New Update
binoy viswam vn sivankutty
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: പി.എം ശ്രീയിൽ കടുത്ത എതിർപ്പ് ഉയർത്തുന്ന സി.പി.ഐയെ അനുനയിപ്പിക്കാനുള്ള സി.പി.എമ്മിന്റെ ആദ്യ ശ്രമങ്ങളിൽ തന്നെ കല്ലുകടി. മുന്നണിയിലെ രണ്ടാം കക്ഷടിയായ സി.പി.ഐ പദ്ധതിയെ രൂക്ഷമായി വിമർശിച്ചതോടെയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ തന്നെ ചർച്ചകൾക്ക് രംഗത്ത് ഇറക്കിയെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. 

Advertisment

പി.എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യത്തിൽ സി.പി.ഐ ഉറച്ച് നിന്നതോടെ ചർച്ച അവസാനിപ്പിച്ച് മന്ത്രി മടങ്ങുകയായിരുന്നു.


ഉന്നതവിദ്യാഭ്യാസ രംഗത്ത് പി.എം ഉഷ പദ്ധതി നടപ്പാക്കിയെങ്കിലും കേന്ദ്ര നിബന്ധനകൾ മുഴുവനായി പാലിച്ചില്ലെന്ന ന്യായവാദം സി.പി.എം ഉയർത്തുന്നുണ്ട്. മൂന്ന് വർഷത്തിന് പകരം ബിരുദ പഠനത്തിന്റെ കാലയളവ് നാല് വർഷമാക്കി എന്നതൊഴിച്ചാൽ മറ്റൊന്നും മറ്റിയില്ല എന്നാണ് സർക്കാർ വാദം. 


കരിക്കുലം സംസ്ഥാന സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് തയ്യാറാക്കിയത്. പദ്ധതി വഴി സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് 400ൽപ്പരം കോടി രൂപയാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

gr anil vn sivankutty binoy viswam

ഇത്തരം വാദങ്ങൾ സി.പി.എം ഉയർത്തുന്നുണ്ടെങ്കിലും ഇതൊന്നും മുഖവിലയ്‌ക്കെടുക്കാനോ ചർച്ച ചെയ്യാനോ സി.പി.ഐ തയ്യാറല്ല. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുന്നത് നോക്കി നിൽക്കാനാവില്ലെന്നാണ് സി.പി.ഐയുടെ പക്ഷം. 


മന്ത്രി ശിവൻകുട്ടിയുമായി മന്ത്രി ജി.ആർ അനിൽ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരാണ് ചർച്ച നടത്തിയത്. സി.പി.എമ്മിന്റെ ആദ്യവട്ട അനുനയശ്രമങ്ങൾ പാതിവഴിക്ക് അവസാനിപ്പിച്ച് ശിവൻകുട്ടി എം.എൻസ്മാരകത്തിൽ നിന്നും മടങ്ങിയതോടെ മാധ്യമങ്ങളെ കണ്ട ജി.ആർ അനിൽ പാർട്ടി നിലപാടിന് മാറ്റമില്ലെന്ന് അറിയിക്കുകയും ചെയ്തു.  


ഇനി നടക്കാനിരിക്കുന്ന സി.പി.ഐ- സി.പി.എം സെക്രട്ടറി തല ആശയവിനിമയത്തിലും കാര്യങ്ങൾ കരയ്ക്ക് എത്തിയില്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് തീരുമാനം. അതിൽ സി.പി.ഐ ഒതുങ്ങുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. 

ഇടതു സർക്കാരിന്റെ കാലത്ത് പല കേന്ദ്ര പദ്ധതികളുടെയും പണം നിബന്ധനകൾ പാലിച്ച് വാങ്ങിയിട്ടുണ്ടെന്നും ലോക ബാങ്ക് പദ്ധതികൾ സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പിലടക്കം നടപ്പാക്കിയിട്ടുണ്ടെന്നും അന്നില്ലാത്ത എന്ത് പ്രത്യയശാസ്ത്ര പ്രശ്‌നമാണ് ഇപ്പോഴുണ്ടായതെന്നും സി.പി.എമ്മിലെ ചില നേതാക്കൾ ചോദിക്കുന്നുണ്ട്. 

എന്തായാലും വിദേശ പര്യടനത്തിന് ശേഷം നാളെ മുഖ്യമന്ത്രി കൂടി സംസ്ഥാനത്ത് എത്തുന്നതോടെ ഇടതുമുന്നണിയിലെ പ്രശ്‌നങ്ങൾ കൂടുതൽ ചൂടുപിടിക്കുമെന്ന് കരുതപ്പെടുന്നു.

Advertisment