/sathyam/media/media_files/2025/10/25/k-surendran-pm-sree-2025-10-25-15-55-36.jpg)
തിരുവനന്തപുരം: പി.എം ശ്രീയിൽ ഇടതുമുന്നണിയിലെ കലഹം തുടരുന്നതിനിടെ വെല്ലുവിളിയുമായി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടുട്ടെങ്കിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഗാന്ധി വധത്തിന് പിന്നിൽ പ്രവർത്തിച്ച വി.ഡി സർവർക്കർ, ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്‌ഗേവാർ എന്നിവരെപ്പറ്റി പഠിപ്പിക്കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാനത്തെ കരിക്കുലം തയ്യാറാക്കുന്നതിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാവുമെന്നും അത് തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐയെ പട്ടിയോട് ഉപമിച്ച് കൊണ്ടുള്ള സുന്ദ്രേന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്.
കുരയ്ക്കുന്ന സി.പി.ഐ കടിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയും സംസ്ഥാന മ്രന്തിസഭയിൽ നിർണായക പ്രാതിനിധ്യവുമുള്ള സി.പി.ഐയെ അതിരൂക്ഷമായി അവഹേളിച്ചിട്ടും ഇടത് നേതാക്കൾ ആരും മറുപടി നൽകിയില്ലെന്നതും വിചിത്രമാണ്.
പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് കൊണ്ട് തന്നെ സംസ്ഥാനത്തെ കരിക്കുലം തയ്യാറാക്കുന്നതിൽ കേന്ദ്ര സർക്കാരിനിടപെടാമെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് കുട്ടികൾ എന്തൊക്കെ പഠിക്കണമെന്ന് കേന്ദ്ര സർക്കാരിന് കൂടി തീരുമാനിക്കാം.
ഇടതുപക്ഷം ഭരിക്കന്ന സംസ്ഥാനത്ത് രാഷ്ട്രീയമായി ബി.ജെ.പിക്കും ആർ.എസ്.എസിനും ലഭിക്കുന്ന മേൽക്കൈ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. എപ്പോഴും സംഘപരിവാർ വിരുദ്ധ സമരങ്ങളുടെ ഈറ്റില്ലമായ കേരളത്തിൽ പദ്ധതി നടപ്പാക്കിയെന്ന കാര്യം ബി.ജെ.പിക്ക് കൂടുതൽ രാഷ്ട്രീയ മൈലേജും നൽകും.
അന്താരാഷ്ട്ര സമൂഹങ്ങളുമായി ഏറെ അടുത്ത് നിൽക്കുന്ന കേരളത്തിൽ പദ്ധതി നടപ്പാക്കി എന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിക്ക് മുന്നോട്ട് പോകാനാവുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
/filters:format(webp)/sathyam/media/media_files/2025/10/25/sunny-joseph-2-2025-10-25-15-58-15.jpg)
ഇതിനിടെ പി.എം ശ്രീ സി.പി.എം - ബി.ജെ.പി ഡീലാണെന്ന വാദം കോൺഗ്രസ് ആവർത്തിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ വിജയിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചതിന്റെ സൂചനയാണ് ഇതെന്നും അവർ വ്യക്തമാക്കുന്നു.
കേന്ദ്രമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി സന്ദർശിച്ചതിനെ ചൊല്ലിയും അഭ്യൂഹങ്ങളുണ്ട്. സാധാരണ ഒരു രാഷ്ട്രീയ നേതാക്കളെയോ മന്ത്രിമാരെയോ വീട്ടിൽ അമിത് ഷാ കാണാറില്ല. എന്നാൽ പിണറായി - ഷാ കൂടിക്കാഴ്ച്ച നടന്നത് അമിത് ഷായുടെ വീട്ടിലാണ്.
പിണറായിക്കൊപ്പം ഉണ്ടായിരുന്ന ചീഫ് സെക്രട്ടറിയെ പുറത്തിരുത്തിയാണ് ഇരുവരും സംഭാഷണത്തിലേർപ്പെട്ടെതെന്നും കോൺഗ്രസ് ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us