/sathyam/media/media_files/2025/10/27/ins-wikranth-narendra-modi-2025-10-27-20-19-44.jpg)
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ വിറപ്പിച്ച ഐ.എൻ.എസ് വിക്രാന്ത് അടക്കം നാവികസേനയുടെ പടക്കപ്പലുകൾ തിരുവനന്തപുരത്തേക്ക്. അന്തർവാഹിനകളും മിസൈൽ വേധ കപ്പലുകളും 40പടക്കപ്പലുകളും ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളുമെല്ലാം തമ്പടിക്കും.
ഇക്കൊല്ലത്തെ നാവികസേനാ ദിനാഘോഷം ഡിസംബർ നാലിന് തിരുവനന്തപുരം ശംഖുംമുഖത്ത് നടക്കും. യുദ്ധസമാനമായ സജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് ഒരുക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകത്തിനു മുന്നിൽ വ്യക്തമാക്കുകയാണ് ലക്ഷ്യം.
1971ൽ കറാച്ചി തുറമുഖം നാവികസേന ആക്രമിച്ച് ശത്രുവിനെ കീഴടക്കിയതിന്റെ ഓർമ്മയ്ക്കായാണ് നാവികസേനാദിനം ആഘോഷിക്കുന്നത്. ഓപ്പറേഷൻ ട്രൈഡന്റ് എന്ന ആ ഓപ്പറേഷനിൽ പാകിസ്താൻ വിറച്ച് കീഴടങ്ങുകയായിരുന്നു.
ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത്, പടക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം തിരുവനന്തപുരത്തെ സൈനിക അഭ്യാസത്തിൽ പങ്കെടുക്കും. ആഘോഷത്തിനായി ശംഖുംമുഖത്ത് 700 പേർക്കിരിക്കാവുന്ന വി.ഐ.പി ഗ്യാലറിയും പതിനായിരം പേർക്ക് ഇരിപ്പിട സൗകര്യവും സജ്ജമാക്കും.
രണ്ടുലക്ഷം പേർക്ക് സേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാം. വിദേശ രാജ്യങ്ങളുടെ ഡിഫൻസ് അറ്റാഷെമാരും തിരുവനന്തപുരത്തെത്തും. നാവികസേനയുടെ അഭ്യാഹപ്രകടനങ്ങൾ ജനങ്ങൾക്ക് വ്യക്തതയോടെ കാണാനാവും.
1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ കറാച്ചി ആക്രമിച്ച് വിജയിച്ചതിന്റെ അനുസ്മരമണായാണ് എല്ലാ വർഷവും ഡിസംബർ 4-ന് 'നാവികസേനാ ദിനം' ആഘോഷിക്കുന്നത്.
നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ആതിഥേയത്വം വഹിക്കും. ചരിത്രത്തിൽ ആദ്യമായി യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സന്നാഹങ്ങളുമായാണ് നാവികസേന തലസ്ഥാനത്ത് എത്തുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/27/indian-iavy-ships-2025-10-27-20-25-22.jpg)
ദിനാഘോഷത്തിന്റെ ഭാഗമായി ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ നിന്നുള്ള നാവിക സംഘാംഗങ്ങൾ തിരുവനന്തപുരത്തെ കോളേജുകളിലും സ്കൂളുകളിലും സമ്പർക്ക പരിപാടിയും ശിൽപ്പശാലകളും നടത്തും. നവംബർ 26ന് വൈകിട്ട് 6ന് നിശാഗന്ധിയിൽ ദക്ഷിണ നാവിക കമാൻഡ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടിയുണ്ട്.
നവംബർ എട്ടിന് കൊച്ചി നാവികസേനാ കേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രവേശനമുണ്ട്. 10, 11 തീയതികൾ നേവൽ ബേസ് ജനങ്ങൾക്കായി തുറന്നുകൊടുക്കും. ഒമ്പതാം ക്ലാസ് മുതലുള്ള കുട്ടികൾക്കും പ്രവേശനമുണ്ടാവും.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർ ആധാറുമായി എത്തണം. ഡിസംബർ ഒന്നുമുതൽ തിരുവനന്തപുരത്ത് കപ്പലുകൾ എത്തിതുടങ്ങും. തീരത്തോട് അടുത്ത് ആഴം കുറഞ്ഞ ശംഖുംമുഖം തീരത്ത് കപ്പലുകൾ അടുപ്പിക്കാനാവും. നല്ല കാലാവസ്ഥയായതിനാൽ അഭ്യാസപ്രകടനങ്ങൾ ജനങ്ങൾക്ക് വ്യക്തമായി കാണാനാവുമെന്നതു കൂടി കണക്കിലെടുത്താണ് ശംഖുംമുഖം നിശ്ചയിച്ചത്.
തിരുവനന്തപുരത്തെ സൈനിക അഭ്യാസത്തിലെ ഹൈലറ്റ് ഐ.എൻ.എസ് വിക്രാന്ത് ആണ്. രാജ്യത്തിന്റെ സൈനിക കരുത്തിന്റെയും പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയുടെയും പ്രതീകമാണ് വിക്രാന്ത്. കൊച്ചിൻ ഷിപ്പ്‍യാർഡിൽ നിർമ്മിച്ച വിക്രാന്ത് മൂന്നുവർഷം മുൻപാണ് സേനയുടെ ഭാഗമായത്.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ വിറപ്പിച്ചതാണ് വിക്രാന്ത്. സമുദ്രമേഖലയിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണ് വിക്രാന്ത്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും ഉൾപ്പെടെ 30 വിമാനങ്ങൾ ഒരേസമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം കപ്പലിലുണ്ട്. യുദ്ധവിമാനങ്ങൾ പറന്നുയരാൻ 2 റൺവേകളും ഇറങ്ങാൻ ഒരെണ്ണവുമുണ്ട്.
/filters:format(webp)/sathyam/media/media_files/2025/10/21/ins-vikrant-2025-10-21-16-56-50.jpg)
23,500 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. കടലിൽ ഒഴുകുന്ന ചെറുനഗരമെന്ന് വിശേഷണമുള്ള വിക്രാന്തിൽ 14 ഡെക്കുകൾ, 3 റൺവേകൾ, ക്രൂവിനു താമസിക്കാൻ 2300 കംപാർട്മെന്റുകൾ എന്നിവയുണ്ട്. റഷ്യയിൽ നിന്നു വാങ്ങി പരിഷ്കരിച്ചെടുത്ത ഐഎൻഎസ് വിക്രമാദിത്യയും സേനയുടെ ഭാഗമാണ്.
രണ്ട് വിമാനവാഹിനികളെ ഒരെണ്ണം അറബിക്കടലിലും മറ്റേത് ബംഗാൾ ഉൾക്കടലിലും തെക്കൻ സമുദ്രത്തിലും എന്ന രീതിയിലാണ് വിന്യസിക്കാറുള്ളത്. ആദ്യമായാണ് വിക്രാന്ത് തിരുവനന്തപുരത്ത് എത്തുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us