കേരളം അതിദാരിദ്ര്യ മുക്തമാവുമ്പോൾ 5.29 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യറേഷൻ കിട്ടാതാവുമോ ? ദരിദ്രരില്ലെങ്കിൽ സൗജന്യ റേഷൻ കേന്ദ്രം നൽകുമോ ? മഞ്ഞക്കാർഡുകാർക്ക് അരിയും ഗോതമ്പും സൗജന്യമായി കിട്ടാനിടയില്ല. വോട്ടുറപ്പിക്കാൻ ഭരണനേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം പാവങ്ങൾക്ക് തിരിച്ചടിയാവുന്ന സ്ഥിതി. റേഷൻ കടകളിൽ മധുരം വിതരണം ചെയ്ത് ആഘോഷിക്കാൻ ഭക്ഷ്യവകുപ്പ്

പ്രഖ്യാപനം വരുന്നതോടെ ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാൽ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാർഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്രം റേഷൻ അനുവദിക്കാനിടയില്ല. 

New Update
yellow ration cards
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്തമായി നാളെ നിയമസഭയിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ നിലവിൽ സൗജന്യ റേഷൻ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളുടെ കാര്യത്തിൽ ആശങ്ക. 

Advertisment

പ്രഖ്യാപനം വരുന്നതോടെ ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാൽ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാർഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്രം റേഷൻ അനുവദിക്കാനിടയില്ല. 


അങ്ങനെയെങ്കിൽ സൗജന്യ റേഷനായി അരിയും ഗോതമ്പും നൽകാനാവില്ല. സർക്കാരിന്റെ ഭരണനേട്ടമായി ആഘോഷിക്കപ്പെടുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം പാവങ്ങൾക്ക് തിരിച്ചടിയാവുന്ന സ്ഥിതിയാണിപ്പോൾ.


അതിദാരിദ്ര്യ മുക്തിയുടെ അടിസ്ഥാന ശിലകളിലൊന്നാണ് ഭക്ഷ്യഭദ്രതയിലൂടെ വിശപ്പുരഹിത കേരളം സൃഷ്ടിക്കാൻ കഴിഞ്ഞതാണെന്നാണ് സർക്കാരിന്റെ അവകാശവാദം. 

ഫലപ്രദമായ പൊതുവിതരണ സംവിധാനവും അവശ്യവസ്തുക്കൾ ന്യായവിലയ്ക്ക് ഉറപ്പുവരുത്തുന്ന വിപണി ഇടപെടൽ ശൃംഖലയും ഈ മേഖലയിൽ നിർണ്ണായക പങ്കുവഹിച്ചു. 

പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും  ജീവനക്കാർ, റേഷൻ വ്യാപാരികൾ, ഗതാഗത കരാറുകാർ, ചുമട്ടുതൊഴിലാളികൾ എന്നിവരെല്ലാം ഈ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരും അഭിനന്ദനം അർഹിക്കുന്നവരാണെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. 

gr anil

കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നാളെ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും റേഷൻകടകളിലും മധുരം വിതരണം ചെയ്യും.


പിണറായി സർക്കാർ വന്ന ശേഷം 5,58,981 കുടുംബങ്ങൾക്ക് റേഷൻ കാർഡ് അനുവദിക്കുകയും അർഹരായ 6,40,786 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ നൽകുകയും ചെയ്തിട്ടുണ്ട്. അനർഹമായി കൈവശംവച്ചിരുന്ന 1.72ലക്ഷം റേഷൻ കാർഡുകൾ പിൻവലിച്ച് അർഹരായവർക്ക് അനൂകൂല്യം ലഭ്യമാക്കാനായി. 


പുറമ്പോക്കുകളിൽ താമസിക്കുന്നവർക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വെല്ലുവിളിയായപ്പോഴാണ് ആധാർകാർഡിന്റെ അടിസ്ഥാനത്തിൽ റേഷൻ കാർഡുകൾ നൽകാൻ ഉത്തരവിറക്കിയത്. 

സമ്പൂർണ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തി അർഹമായ റേഷൻ വിഹിതം കൃത്യമായ അളവിലും തൂക്കത്തിലും യഥാർത്ഥ ഗുണഭോക്താക്കൾക്ക് എത്തിക്കാനായി. ഘട്ടങ്ങളായുള്ള ദാരിദ്ര്യനിർമ്മാർജന പ്രവർത്തനങ്ങളുടെ വിജയമാണ് പ്രഖ്യാപനം.  

അതേസമയം, 'അതിദാരിദ്ര്യമുക്ത കേരളം' യാഥാർത്ഥ്യമായത് 2021 ൽ ആരംഭിച്ച സുദീർഘമായ പ്രക്രിയയിലൂടെയാണെന്നാണ് സർക്കാരിന്റെ വിശദീകരണം. 


സർക്കാർ പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഒരു ആനുകൂല്യവും ലഭിക്കാത്തവരെ അന്വേഷിച്ച്, തെരഞ്ഞു കണ്ടെത്തി, അവരെ കൈപിടിച്ച് ഉയർത്തിയാണ് ഈ അഭിമാനനേട്ടം നടപ്പിലാക്കിയതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 


അതിദാരിദ്ര്യ നിർമ്മാർജന പ്രക്രിയ സംബന്ധിച്ച് 19 പേജുള്ള വിശദമായ മാർഗ്ഗരേഖ 2021 ജൂലൈയിൽ സർക്കാർ പുറത്തിറക്കിയിരുന്നു. ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം എന്നീ അടിസ്ഥാന ഘടകങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണ് അതിദരിദ്രരായി കണക്കാക്കിയത്. 

mb rajesh-5

73,747 പേരുടെ മുൻഗണനാ പട്ടിക ഗ്രാമസഭകളിൽ അവതരിപ്പിച്ച് ചർച്ച ചെയ്ത ശേഷമാണ് 64,006 കുടുംബങ്ങളെ ഗുണഭോക്താക്കളായി കണ്ടെത്തിയത്.

കേരളത്തിനകത്തും ദേശീയ മാധ്യമങ്ങളിലും അന്തർദേശീയ മാധ്യമങ്ങളിലും കേരളത്തിന്റെ ഈ ചരിത്രനേട്ടം ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. 


പൊതുവിൽ വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിലും മാധ്യമങ്ങളിലും ഇതിന് ലഭിച്ചിരിക്കുന്നത്. പ്രക്രിയക്ക് നേതൃത്വം നൽകിയ തദ്ദേശ സ്ഥാപനങ്ങളും അതിന്റെ ജനപ്രതിനിധികളും ഇത് അഭിമാനകരമായ നേട്ടമായി കണക്കാക്കുന്നു. 


കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ തദ്ദേശ സ്ഥാപനങ്ങളും അതിദരിദ്രരെ മോചിപ്പിച്ചതായി പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ ലിസ്റ്റ് ഓഫ് റെക്കമെൻഡേഷൻ സ്വീകരിച്ച് നേടിയെടുത്ത നേട്ടമല്ലിത്, മറിച്ച് സൂക്ഷ്മമായ അരിപ്പകളിലൂടെ കടത്തിവിട്ട് ഗ്രാമസഭ അംഗീകരിച്ച പട്ടികയിലുള്ളവരെയാണ് ഗുണഭോക്താക്കളായി അംഗീകരിച്ചതെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.

Advertisment