അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം. പരിപാടിക്ക് അനുവദിച്ചിട്ടുള്ളത് 1.50 കോടി. പണം കണ്ടെത്തിയത് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനുള്ള ഫണ്ടിൽ നിന്ന്

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള പരിപാടിക്ക് പാവപ്പെട്ടവരുടെ വീട് നിര്‍മ്മാണ ഫണ്ട് തന്നെ വകമാറ്റുന്നതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
extreme poverty removel announcement
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: വലിയ നേട്ടമായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനുള്ള സ്ഥലത്തിൽ നിന്നുവെന്ന് സൂചന.

Advertisment

അതിദരിദ്രരുടെ ഭവന നിര്‍മ്മാണത്തിനായി നീക്കിവെച്ച ഫണ്ടിലാണ് കുറവ് വരുത്തിയിരിക്കുന്നത്. പരിപാടിക്ക് 1.50 കോടി രൂപയാണ് അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. 


ഇതിനായി വീട് നിര്‍മ്മാണത്തിന് ആദ്യം നീക്കി വച്ച 52.8 കോടി രൂപയില്‍ നിന്നും ഫണ്ട് വെട്ടിക്കുറച്ച് 51.3 കോടിയാക്കി മാറ്റിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ഒക്ടോബര്‍ 26 ന് തദ്ദേശ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ ഐഎഎസ് പുറപ്പെടുവിച്ചു. 


അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള പരിപാടിക്ക് പാവപ്പെട്ടവരുടെ വീട് നിര്‍മ്മാണ ഫണ്ട് തന്നെ വകമാറ്റുന്നതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം മുഖ്യമന്ത്രിനടത്തിയത്. കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ എത്തിച്ച് ആഘോഷമാക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടത്. എന്നാല്‍ കമല്‍ഹാസനും മോഹന്‍ലാലും പരിപാടിക്ക് എത്തില്ല. 

ദുബായില്‍ ഉള്ള മോഹന്‍ലാല്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. ചെന്നെയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ കമലഹാസനും എത്തിയില്ല. മമ്മൂട്ടി മുഖ്യാതിഥിയായി എത്തി. മന്ത്രി വി ശിവന്‍കുട്ടി ആയിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്.


നിലവിൽ പരിപാടിക്ക് തുക കണ്ടെത്തിയ സർക്കാർ നടപടിയിൽ വിമർശനം ഉയരുന്നുണ്ട്. രാവിലെ നിയമസഭയിൽ സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. 


ഇതിന് പിന്നാലെയാണ് പരിപാടിയുടെ നടത്തിപ്പിനുള്ള തുക അതിദരിദ്രർക്ക് വീട് നിർമ്മിക്കാൻ നീക്കി വെച്ചതിൽ നിന്നാണ് കണ്ടെത്തിയതെന്ന യാഥാർത്ഥ്യം പുറത്ത് വന്നിട്ടുള്ളത്.

Advertisment