എംഎൽഎ ആയശേഷം വാർഡ് കൗൺസിലറായി മത്സരിക്കുകയോ‌ ? തിരുവനന്തപുരത്തെ രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞ് ശബരീനാഥ്. തലസ്ഥാന കോർപറേഷനിലെ മത്സരം സന്തോഷപൂർവം ഏറ്റെടുത്ത് ശബരി. ബാലകൃഷ്ണപിള്ള ശബരിക്ക് മുൻഗാമി. മന്ത്രിയായ ശേഷം കോഴിക്കോട് നഗരസഭയുടെ പ്രതിപക്ഷ നേതാവായി എം.ടി പത്മ. നിയമസഭയിലേക്ക് മത്സരിക്കുന്നതിലും കടുപ്പം തദ്ദേശ വാർഡ് മത്സരം. തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോൾ

സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാദ്ധ്യതയാണ് മുഖ്യ ഘടകമായി പരിഗണിച്ചത്. ജനനൽ വാർഡുകളിൽ വനിതകളേയും പട്ടികവിഭാഗത്തിൽ പെട്ടവരെയും മത്സരത്തിനിറക്കിയിട്ടുണ്ട്. മുതിർന്ന നേതാക്കൾ മുതൽ വിദ്യാർത്ഥികളെ വരെ രംഗത്തിറക്കിയിട്ടുണ്ട്.

New Update
r balakrishnapilla ks sabarinath mt padma
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: എം.എൽ.എ ആയിരുന്ന ആൾ കൗൺസിലർ സ്ഥാനത്തേ‌ക്ക് മത്സരിക്കുന്നതാണ് തിരുവനന്തപുരത്തെ രാഷ്ട്രീയ ചർച്ചകളിൽ പ്രധാനം. അരുവിക്കര എം.എൽ.എയായിരുന്ന, മുൻ സ്പീക്കർ ജി.കാർത്തികേയന്റെ മകൻ കെ.എസ്.

Advertisment

ശബരീനാഥൻ തിരുവനന്തപുരം കോർപറേഷനിൽ മത്സരിക്കുന്നതാണ് ചർച്ചകളിൽ നിറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. ശബരീനാഥാണ് കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി. 


ഒരു മുൻ എംഎൽഎ തദ്ദേശ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മൽസരിക്കുകയോ. കെ.എസ്. ശബരിനാഥൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പലരുടെയും ചോദ്യമാണ്. എന്നാൽ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ. ബാലകൃഷ്ണപ്പിള്ള 1964 മുതൽ 1987 വരെ 23 വർഷക്കാലം ഇടമുളയ്ക്കൽ പഞ്ചായത്തിൻ്റെയും 1987 മുതൽ 1995 വരെ എട്ടു വർഷക്കാലം കൊട്ടാരക്കര പഞ്ചായത്തിൻ്റെ പ്രസിഡൻ്റായിരുന്നു. 1975 ൽ ഒരേ സമയം എംപിയും മന്ത്രിയും പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ച റെക്കോഡും പിള്ളയ്ക്കുണ്ട്.

മന്ത്രി സ്ഥാനം വഹിച്ചിരുന്ന എം.ടി. പത്മ കോഴിക്കോട് കോർപ്പറേഷനിൽ കൗൺസിലറായി പ്രതിപക്ഷത്തെ നയിച്ചു. നിയമസഭയിലേക്ക് ജയിക്കുന്നതിനേക്കാൾ കഠിനമാണ് ഒരു സ്ഥാനാർത്ഥിയെ സംബന്ധിച്ച് തദ്ദേശ വാർഡ് പിടിക്കുക എന്നത്.


അതേസമയം, കോർപറേഷനിലേക്കുള്ള മത്സരം സന്തോഷപൂർവം ഏറ്റെടുക്കുകയാണെന്ന് ശബരി പറയുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകാൻ സമ്മതം മൂളിയത് വ്യക്തിപരമായ കാര്യങ്ങൾ പരിഗണിച്ചായിരുന്നില്ല. പക്ഷേ കോൺഗ്രസ്‌ പാർട്ടിയോടുള്ള വൈകാരിക ബന്ധവും അതിനോടൊപ്പം എന്റെ സ്വന്തം നാടിനുവേണ്ടി പ്രവർത്തിക്കണം എന്നുള്ള അതിയായ ആഗ്രഹവുമായിരുന്നു.


പതിനൊന്നു വർഷങ്ങൾക്ക് ശേഷം സംഘടനപ്രവർത്തനത്തിന്റെയും പാർലമെന്ററി പരിചയത്തിന്റെയും അനുഭവസമ്പത്തോടെ നിൽക്കുന്ന ഈ ഘട്ടത്തിൽ പാർട്ടി ഒരു പുതിയ ദൗത്യം ഏൽപ്പിക്കുകയാണ്.

ks sabarinath

തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ യു ഡി എഫ് സ്‌ഥാനാർഥിയായി ഞാൻ മത്സരിക്കുമ്പോൾ ഇപ്പോഴും എന്നെ നയിക്കുന്നത് കേരളത്തിനോടും തിരുവനന്തപുരത്തിനോടുമുള്ള അടങ്ങാത്ത സ്നേഹവും അതിനോടൊപ്പം കോൺഗ്രസ് ആദർശങ്ങളിലെ വിശ്വാസവുമാണ്.

ഈ ഉദ്യമത്തിൽ നിങ്ങളുടെ എല്ലാവരുടെയും സഹായവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുമെന്ന വിശ്വാസത്തിൽ ഒറ്റക്കെട്ടായി ഞങ്ങൾ തുടങ്ങുകയാണ് - ശബരി വ്യക്തമാക്കി.


നഗരസഭയിൽ 10 വർഷമായി നേരിടുന്ന തകർച്ചയിൽ നിന്ന് കരയറാനാണ് ശബരിയുടെ നേതൃത്വത്തിൽ പുതുമുഖങ്ങളെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നേ തന്നെ പകുതിയോളം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് അണികൾക്ക് തന്നെ ആത്മവിശ്വാസം പകരുന്നതാണ്.


സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാദ്ധ്യതയാണ് മുഖ്യ ഘടകമായി പരിഗണിച്ചത്. ജനനൽ വാർഡുകളിൽ വനിതകളേയും പട്ടികവിഭാഗത്തിൽ പെട്ടവരെയും മത്സരത്തിനിറക്കിയിട്ടുണ്ട്. മുതിർന്ന നേതാക്കൾ മുതൽ വിദ്യാർത്ഥികളെ വരെ രംഗത്തിറക്കിയിട്ടുണ്ട്.

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണയാണ് പ്രായത്തിൽ ചെറുപ്പം. 24 വയസുള്ള വൈഷ്ണ നിയമ വിദ്യാർത്ഥിയുംകൂടിയാണ്. മുപ്പത് വർഷമായ ജനപ്രതിനിധിയായി തുടരുന്ന ജോൺസൺ ജോസഫാണ് മുതിർന്ന നേതാവ്.


യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ, ജില്ലാ ഭാരവാഹികളായ എ.അഖില, പി.രേഷ്മ തുടങ്ങിയവർ മത്സര രംഗത്തുണ്ട്. യുവ നേതാവായ കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനർത്ഥിയായി രംഗത്തിറക്കിയതും കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമാകും.


കെ.മുരളീധരനാണ് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. നാളെയോടെ 100 വാർഡിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ലീഗ്, ആർ.എസ്.പി എന്നീ ഘടകക്ഷികളുമായുള്ള ചർച്ചകളാണ് ഇനി പൂർത്തിയാകാനുള്ളത്.

Advertisment