കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്റെ സ്റ്റാളുകൾക്ക് തുടക്കമായി

New Update
international book fest

തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള സ്റ്റാളുകൾ സ്പീക്കർ എ എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. 

Advertisment

പുളിമാത്തൂർ മഹാദേവ കലാക്ഷേത്രം അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ശേഷം സ്പീക്കർ പുസ്‌തകോത്സവത്തിലെ സ്റ്റാളുകൾ സന്ദർശിച്ചു.

തുടർന്ന് ഫുഡ് കോർട്ടിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. മാത്യു ടി തോമസ് എംഎൽഎ, നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

170 പ്രസാധകരുടെ 182 സ്റ്റാളുകളാണ് പുസ്‌തകോത്സവത്തിലുള്ളത്. 15 ഫുഡ് കോർട്ടുകളും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

Advertisment