/sathyam/media/media_files/2026/01/22/rs-sasikumar-justice-mathew-p-joseph-2026-01-22-17-08-54.jpg)
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗ കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി
വിധിപ്രസ്താവം നടത്തിയ വിരമിച്ച ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന്റെ പ്രൊഫഷണൽ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയർമാനായി നിയമിക്കാൻ സർക്കാർ കഴിഞ്ഞ സെപ്റ്റംബർ തീരുമാനിച്ചുവെങ്കിലും ഇതേവരെ അദ്ദേഹം പദവി സ്വീകരിച്ചിട്ടില്ല.
ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം അദ്ദേഹത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിക്കാൻ ഗവർണർക്ക് ശുപാർശ ചെയ്തു.
ലോകായുക്തയിൽ ഫയൽ ചെയ്തിരുന്ന ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗ ഹർജിയിൽ
മുഖ്യമന്ത്രിക്ക് അനുകൂലമായി വിധി പ്രസ്താവം നടത്തിയതിലുള്ള പാരിതോഷികമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും ദുരിതാശ്വാസനിധി ദുർവിനിയോഗ കേസിൽ ലോകായുക്തയിൽ ഹർജിക്കാരനുമായ ആർ.എസ് ശശികുമാർ പറഞ്ഞു.
സ്വാശ്രയ പ്രൊഫഷണൽ കോളേജ് ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ, പ്രവേശനമേൽനോട്ടസമിതി ചെയർമാൻ പദവികൾ അദ്ദേഹത്തിന് നൽകിയിരുന്നു. ഈ പദവികൾ സ്വീകരിക്കാതെയാണ് ഇപ്പോൾ ഓം ബുഡ്‌സ്മാനായി നിയമനം നൽകിയിരിക്കുന്നത്.
ലോകായുക്ത നിയമപ്രകാരം ലോകായുക്തയോ ഉപ ലോകയുക്തയോയായി സേവനമനുഷ്ഠിച്ചവർ വിരമിച്ച ശേഷം സർക്കാർ ആനുകൂല്യം പറ്റുന്ന പദവികൾ വഹിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് ബാബു മാത്യു ജോസഫിന്റെ നിയമനം.
/filters:format(webp)/sathyam/media/media_files/2025/02/21/Q7CTQWUXL2eNVI14lOVe.jpg)
മുഖ്യമന്ത്രി എതിർകക്ഷിയായ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതിക്ക് സാധുത യുണ്ടെന്നും, പരാതി ലോകാ യുക്തയ്ക്ക് പരിഗണിക്കാവുന്നതാണെന്നും ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ മൂന്ന് അംഗ ബഞ്ച് പരിഗണിച്ച വിധിയാണ് പുന പരിശോധന അധികാരമില്ലാത്ത ബാബു മാത്യു ജോസഫ് ഉൾക്കൊള്ളുന്ന പുതിയ ഫുൾ ബെഞ്ച് മുഖ്യമന്ത്രിയെ സഹായിക്കാനായി പുനപരിശോധിക്കാൻ തയ്യാറായത്.
വിശദമായ വാദത്തിനൊടുവിൽ പ്രസ്തുത ഹർജ്ജിയിൽ ലോകയുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫും ഉപ ലോകയുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും വ്യത്യസ്ത നിലപാട് സ്വീകരിച്ചതുകൊണ്ട് ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ ഉൾപ്പെടുത്തി രൂപീകരിച്ച മൂന്ന് അംഗ ഫുൾ ബെഞ്ച് പരാതിയുടെ സാധുത വീണ്ടും പരിശോധിച്ച് ഹർജ്ജി തള്ളുകയായിരുന്നു.
മുഖ്യമന്ത്രി എതിർ കക്ഷിയായിരുന്ന ദുരിതാശ്വാസ നിധി കേസിൽ ദുരിതാശ്വാസനിധി തുക അനർഹമായി കൈപറ്റിയ പരേതനായ സിപിഎം ചെങ്ങന്നൂർ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ പേരിൽ പ്രസിദ്ധീകരിച്ച സ്മരണികയിൽ ലേഖനം എഴുതുകയും പുസ്തക പ്രകാശനത്തിൽ പങ്കെടുക്കുകയും ചെയ്ത ഉപലോകായുക്ത ബാബു മാത്യു പി. ജോസഫ് ഹർജിയിൽ വാദം കേൾക്കുന്നത് വലിയ വിവാദമായിരുന്നു.
അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ അടുത്ത ബന്ധുവാണ് ബാബു മാത്യു പി. ജോസഫ്.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ആയ ചട്ടവിരുദ്ധ നിയമനം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകും.
മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കപ്പെടുകയാണെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ശശികുമാർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us