/sathyam/media/media_files/2026/02/04/vd-satheesan-mv-govindan-rajeev-chandrasekhar-2026-02-04-18-30-13.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കാഹളമുയർത്തി രാഷ്ട്രീയ പ്രചാരണ യാത്രകളുമായി മുന്നണികൾ കളം പിടിക്കുന്നു.
മൂന്ന് മേഖലകൾ തിരിച്ച് നടത്തുന്ന മേഖലാ ജാഥകളുമായി എൽ.ഡി.എഫ് രംഗത്തിറങ്ങിയപ്പോൾ പുതുയുഗയാത്രയ്ക്ക് തിരികൊളുത്താൻ യു.ഡി.എഫും തയ്യാറെടുത്തു കഴിഞ്ഞു. ഇരു മുന്നണികളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനമാകെ വികസന കോൺക്ലേവുകളുമായാണ് ബി.ജെ.പി ഇത്തവണ കളത്തിലിറങ്ങുന്നത്.
സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്നതായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള എൽ.ഡി.എഫ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വികസന ജാഥകൾ നടത്താൻ മുന്നണിയോഗം തീരുമാനിച്ചത്.
/filters:format(webp)/sathyam/media/media_files/2026/02/04/binoy-viswam-2026-02-04-18-34-14.jpg)
ബി.ജെ.പി തിരുവനന്തപുരത്ത് ലക്ഷ്യമിടുന്ന മുന്നേറ്റം തടയുകയാണ് എൽ.ഡി.എഫ് തെക്കൻ മേഖലാ ജാഥയുടെ പ്രധാന ലക്ഷ്യം. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇന്ന് ആരംഭിക്കുന്ന ജാഥ നയിക്കുന്നത്. തൃശ്ശൂരിൽ നിന്നും തുടങ്ങി കൊല്ലം പിന്നിട്ട് തിരുവനന്തപുരത്ത് ജാഥ അവസാനിക്കും.
/filters:format(webp)/sathyam/media/media_files/2026/02/04/mv-govindan-jadha-2026-02-04-18-35-59.jpg)
വടക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. കാസർകോട് പിന്നിട് കണ്ണൂരിലേക്ക് കടന്ന ജാഥ ഇന്ന് ജില്ല പിന്നിടും. കാസർകോട് മുതൽ പാലക്കാട് വരെയുള്ള 60 മണ്ഡലങ്ങൾ കടന്ന് പാലക്കാട്ട് ജാഥ അവസാനിക്കും.
തെക്കുവടക്കൻ ജാഥകൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിമാർ നയിക്കുമ്പോൾ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ ജോസ് കെ. മാണിയാണ്. കേരളാ കോൺഗ്രസ് എം ഇടത് മുന്നണിയിൽ നിന്നു വിട്ടുപോവുമെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് ചെയർമാൻ ജോസ് കെ. മാണിയെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റനായി തീരുമാനിച്ചത്.
/filters:format(webp)/sathyam/media/media_files/2026/02/04/jose-k-mani-vijasana-jadha-2026-02-04-18-39-50.jpg)
മധ്യമേഖല ജാഥ 7 മുതൽ 9 വരെ കോട്ടയം ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തും. 7 ന് വൈകിട്ട് 4 ന് ചങ്ങനാശേരിയിലാണ് ആദ്യ സ്വീകരണം. 5ന് കോട്ടയത്ത് സമാപന സമ്മേളനം നടക്കും. 8നു രാവിലെ 8.30നു ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടക്കും. രാവിലെ 10നു പുതുപ്പള്ളിയിൽനിന്ന് പര്യടനം പുനരാംരംഭിക്കും.
ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ സ്വീകരണം നടക്കും. 9ന് രാവിലെ 10ന് പാലായിൽ ആരംഭിക്കുന്ന ജാഥയ്ക്കു പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളിൽ സ്വീകരണം. മുണ്ടക്കയത്തുനിന്ന് ജാഥ ഇടുക്കി ജില്ലയിലേക്കു പ്രവേശിക്കും.
ജോസ് കെ.മാണി പൂർണമായും ജാഥയ്ക്ക് ഒപ്പമുണ്ടാകും. ലോക്‌സഭാ സമ്മേളനം നടക്കുന്നതിനാൽ മുഴുവൻ സമയം ജാഥയിൽ പങ്കെടുക്കുന്നതിനുള്ള അസൗകര്യം ജോസ് കെ. മാണി നേരത്തേ അറിയിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2026/02/04/vd-satheesan-2026-02-04-18-42-26.jpg)
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന ജാഥ 'പുതുയുഗ യാത്ര' 6ന് കാസർകോട് നിന്നും ആരംഭിക്കും. സ്ഥാനമൊട്ടാകെയുള്ള ജില്ലകളും നിയമസഭാ മണ്ഡലങ്ങളും പിന്നിട്ട് മാർച്ച് ആറിന് യാത്ര പുത്തരിക്കണ്ടത്ത് സമാപിക്കും.
ശബരിമല സ്വർണ്ണക്കൊള്ള, സർക്കാരിന്റെ ഭരണപരാജയങ്ങൾ എന്നിവ അക്കമിട്ട് നിരത്തുന്ന ജാഥയിൽ പ്രമുഖ നേതാക്കൾ വിവിധയിടങ്ങളിൽ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us