/sathyam/media/media_files/2026/01/26/vellappally-natesan-thushar-vellappally-g-sukumaran-nair-2026-01-26-18-32-01.jpg)
തിരുവനന്തപുരം: എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യശ്രമങ്ങൾ തുടരാൻ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും രംഗത്ത്. വിഷയത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി തുഷാർ വെള്ളാപ്പള്ളി ആശയവിനിമയം നടത്തിയെന്നാണ് അറിയാൻ കഴിയുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/22/thushar-2026-01-22-17-41-45.jpg)
ഇക്കഴിഞ്ഞ മാസമാണ് ഐക്യ നീക്കങ്ങളിൽ നിന്ന് എൻ.എസ്.എസ് ഏകപക്ഷീയമായി പിന്മാറിയത്. ഡയറക്ടർ ബോർഡ് തീരുമാനപ്രകാരമാണ് നടപടിയെന്നാണ് എൻ.എസ്.എസ് നേതൃത്വം വിശദീകരിക്കുന്നത്.
ഐക്യത്തിന് പിന്നിൽ സി.പി.എമ്മാണെന്നുള്ള വാദം വ്യാപകമായി ഉയർന്നിരുന്നു. രണ്ട് സാമുദായിക സംഘടനകളുടെ ജനറൽ സെക്രട്ടറിമാരും പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ രംഗത്ത് വന്നിരുന്നു.
മലപ്പുറത്തെ കുറിച്ചുള്ള വർഗീയ പരാമർശങ്ങൾക്ക് ശേഷം അയ്യപ്പസംഗമത്തിന് പമ്പയിൽ എത്തിയ വെള്ളാപ്പള്ളിയെ മുഖ്യമ്രന്തി കാറിൽ കയറ്റിയതിനെ രൂക്ഷമായ ഭാഷയിൽ സതീശൻ വിമർശിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/10/vd-satheesan-2026-01-10-18-53-02.jpg)
കാന്തപുരം വിഭാഗത്തിന്റെ ജാഥയുടെ തലസ്ഥാനത്തെ സമാപന സമ്മേളനത്തിൽ മുഖ്യമ്രന്തിയെ വേദിയിലിരുത്തി സതീശൻ അത് ആവർത്തിക്കുകയും ചെയ്തിരുന്നു.
ഈ വിമർശനത്തെ കടുത്ത ഭാഷയിൽ തള്ളിയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സതീശനെതിരെ രംഗത്ത് വന്നത്.
സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറയുന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് പെരുന്നയിലെത്തി തന്റെ സഹായം ആവശ്യപ്പെട്ടുവെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സഖ്യത്തിൽ നിന്നും എൻ.എസ്.എസ് പിന്മാറിയത്.
സഖ്യശ്രമത്തിന് തുഷാറിനെ പറഞ്ഞയക്കാനുള്ള വെള്ളാപ്പള്ളിയുടെ തീരുമാനവും സുകുമാരൻ നായർ ചോദ്യം ചെയ്തു.
ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. എന്നാൽ വീണ്ടും ചർച്ചകൾക്ക് തുടക്കമാകുമെന്നാണ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us