രാഷ്ട്രീയ പ്രേരിതമായ പണിമുടക്കിൽ ആത്മാഭിമാനമുള്ള കെഎസ്ആര്‍ടിസി ജീവനക്കാർ പങ്കെടുക്കുന്നില്ല - കെഎസ്‌ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്)

New Update
kst employees sangh bms

തിരുവനന്തപുരം: സിഐടിയു, എഐടിയുസി ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ അനുകൂല സംഘടനകളും പ്രതിപക്ഷ സംഘടനയായ ഐഎന്‍ടിയുസിയും 2026 ഫെബ്രുവരി 12 ന് നടത്തുന്ന പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണ്. 

Advertisment

അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ കേരളത്തിൽ നടപ്പിലാക്കി കാണിക്കാനുളള ഭരണമുള്ളപ്പോൾ, ഇവിടെ സകല തൊഴിലാളി ദ്രോഹങ്ങളും അടിച്ചേല്പിച്ചതിനെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചവരാണ് ഈ സംഘടനകൾ. 

ലേബർ കോഡിൽ എതിർപ്പുള്ള  വകുപ്പുകളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ച് ഒരു മെമ്മോറാണ്ടം പോലും നൽകാത്ത സംഘടനകൾ തൊഴിലാളികൾക്ക് അനുകൂലമായ ലേബർ കോഡ് മുഴുവൻ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത് തൊഴിലാളി വിരുദ്ധമാണ്.

കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ 9 വർഷത്തിനിടക്ക് ഒരു ഗഡു ഡിഎ പോലും നൽകാത്തവർ, ശമ്പളവും ഡിഎയും അവകാശമല്ല, ഇടത് സർക്കാരിൻ്റെ ഔദാര്യമാണെന്ന് കോടതിയിൽ പറഞ്ഞവർ, സ്ഥിരം തൊഴിൽ നിഷേധിച്ച് ബദല്‍ നിയമനം നടത്തി തുല്യ ജോലിക്ക് തുല്യവേതനം എന്ന കേന്ദ്ര ലേബർ കോഡ് വ്യവസ്ഥ അട്ടിമറിക്കുന്നവർ, നിശ്ചിത കാല കരാർ നിയമനം നടത്തുന്നതിന് മാത്രമായി ഒരു സർക്കാർ സ്ഥാപനം - കെ-സ്വിഫ്റ്റ് തുടങ്ങി തുശ്ചമായ വേതനം നൽകി തൊഴിൽ ചൂഷണം നടത്തുന്നവർ, കെഎസ്ആര്‍ടിസിക്ക് ബസുകൾ വാങ്ങി നൽകാതെ റൂട്ടുകൾ സ്വകാര്യവൽക്കരിക്കുന്നവർ, 30 - 35 വർഷം സർക്കാരിനെ സേവിച്ചവർക്ക് ഒരു ഗഡു ഡിആര്‍ പോലും നൽകാതെ 2026 ലും 2011 ലെ പെൻഷൻ നൽകിയിട്ട് രാജ്യത്ത് മുഴുവൻ മികച്ച പെൻഷൻ നൽകണമെന്ന് പറയുന്നവർ മുന്നോട്ടു വയ്ക്കുന്ന പണിമുടക്ക് ആവശ്യങ്ങൾ പ്രഹസനമാണ്. 

അതിനാൽ തന്നെ കേരളത്തിലെ ഇടത് സർക്കാർ സ്പോൺസർ ചെയ്യുന്ന ദേശീയ പണിമുടക്കിൽ ആത്മാഭിമാനബോധമുള്ള ഒരു കെഎസ്ആർടിസി ജീവനക്കാരനും പങ്കെടുക്കില്ല.

Advertisment