/sathyam/media/media_files/2026/02/10/pinarai-vijayan-psc-2026-02-10-18-01-31.jpg)
കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനങ്ങള്‍ നടത്തിയത് ഈ സര്‍ക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ ആവര്‍ത്തിച്ചത്, പക്ഷേ, ഒന്നാം റാങ്ക് നേടിയ ആള്‍ പോലും നിയമനം കിട്ടിയിട്ടില്ലെന്നതു സര്‍ക്കാരിനു നാണക്കേടായി മാറുകയാണ്.
ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍, ഇനി സര്‍ക്കാരിനു മുന്നിലുള്ളതു വെറും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്.
ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിയമന ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ വര്‍ഷങ്ങളായുള്ള അധ്വാനമാണു വെള്ളത്തിലാവുക. സര്‍ക്കാരിനു കരുണ തോന്നിയാല്‍ മാത്രമാണ് ഇനി ഉദ്യോഗാര്‍ഥികള്‍ക്കു രക്ഷയുള്ളത്.
അതേമസയം, വിഷയം യു.ഡി.എഫ് ഏറ്റെടുത്തു കഴിഞ്ഞു. താല്‍ക്കാലികക്കാരെന്നെ പേരില്‍ എല്‍.ഡി.എഫ് പല തസ്തികയിലും നിയമിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തിരുന്നത്.
സാമ്പത്തിക പ്രതിസന്ധിയെന്ന വാദമുയര്‍ത്തിയാണു സര്‍ക്കാര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒരാളെ പോലും നിയമനം നടത്താതിരുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തസ്തികയില്‍ മൂന്നു വര്‍ഷമായി തല്‍ക്കാലികമായി ജോലി ചെയ്യേണ്ട അവസ്ഥയിലാണിവര്‍.
കഷ്ടപ്പെട്ടു പഠിച്ചു, ഡിഗ്രി മുതല്‍ പി.എസ്.സി പരീക്ഷ വരെ ഒന്നാം റാങ്കോടെ ഉന്നത വിജയം നേടി. പക്ഷേ, കേരളത്തിലെ ഒരു റാങ്ക് ലിസ്റ്റില്‍ ഒന്നാമതാകുക എന്നതു ജോലി ലഭിക്കാനുള്ള യോഗ്യതയല്ല, മറിച്ച് കാത്തിരിപ്പിന്റെയും നിരാശയുടെയും തുടക്കമാണെന്നു തെളിയിക്കുകയാണു മലപ്പുറം സ്വദേശിനി റഷീദയുടെ അനുഭവം സര്‍ക്കാരിന്റെ ജന വിരുദ്ധതയ്ക്കു തെളിവാണ്.
പി.എസ്.സി ഉറുദു അസിസ്റ്റന്റ് പ്രഫ. പരീക്ഷയില്‍ കഠിനമായ മത്സരത്തിനൊടുവില്‍ ഒന്നാം റാങ്ക് നേടിയ റഷീദയ്ക്കും ജോലി ലഭിച്ചില്ല.
2023-ല്‍ പ്രസിദ്ധീകരിച്ച ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് ദിവസം മുന്‍പ് അവസാനിച്ചു. ഒരാള്‍ക്ക് പോലും നിയമനം നല്‍കാതെയാണു ലിസ്റ്റ് റദ്ദായത്.
പല ജില്ലകളിലും നിയമനം നടക്കാതെ പ്രതിസന്ധിയിലാണ്. പി.എസ്.സി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് എട്ടുമാസമായിട്ടും ഒരു നിയമനംപോലും നടക്കാത്തതിനാല്‍ പ്രതിസന്ധിയിലായി കോഴിക്കോട് ജില്ലയിലെ എല്‍.പി. സ്‌കൂള്‍ അധ്യാപക റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍.
2022-25 കാലയളവിലുണ്ടായിരുന്ന പട്ടികയില്‍നിന്ന് ഒരുവര്‍ഷത്തിനിടെ 100-ലധികം നിയമനങ്ങളും മൂന്നുവര്‍ഷംകൊണ്ട് 450-ലേറെ നിയമനങ്ങളും നടന്നിരുന്നു. എന്നാല്‍, 2025 മെയ് 31-ന് നിലവില്‍ വന്ന പുതിയ പട്ടികയില്‍നിന്ന് ഇതുവരെ ഒന്നാം റാങ്കുകാരിക്കുപോലും ജോലി കിട്ടിയിട്ടില്ല.
തിരുവനന്തപുരത്തും സമാന അവസ്ഥ. മൂന്നു വര്‍ഷം കാലാവധിയുള്ള ലിസ്റ്റിന്റെ ആദ്യ വര്‍ഷം കഴിയാറായെന്നും റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താത്തത് സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us