കുളവാഴ ശല്ല്യത്തിന് പരിഹാരമാകുന്നു; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: പാർവ്വതി പുത്തനാർ, ആക്കുളം കായലുകളിലെ കുളവാഴ നീക്കാൻ നടപടി

പ്രോജക്റ്റ് പ്രൊപ്പോസലിന്റെ പകർപ്പ് ജില്ലാ കളക്ടർ നഗരസഭാ സെക്രട്ടറിക്ക് അയച്ചു കൊടുക്കണം. കുളവാഴ കൊണ്ട് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും പരിസ്ഥിതി സൗഹൃദമായി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും ഇതിൽ വിഭാവനം ചെയ്യുന്നുണ്ട്. 

New Update
parvathy puthanar akulam kayal

തിരുവനന്തപുരം: പാർവ്വതി പുത്തനാറിലെയും ആക്കുളം, വേളി ജലാശയങ്ങളിലെയും കുളവാഴ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു സമർപ്പിച്ച പ്രോജക്റ്റ് പ്രൊപ്പോസൽ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ നടപ്പിലാക്കുന്നത് നഗരസഭ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

Advertisment

പ്രോജക്റ്റ് പ്രൊപ്പോസലിന്റെ പകർപ്പ് ജില്ലാ കളക്ടർ നഗരസഭാ സെക്രട്ടറിക്ക് അയച്ചു കൊടുക്കണം. കുളവാഴ കൊണ്ട് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും പരിസ്ഥിതി സൗഹൃദമായി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും ഇതിൽ വിഭാവനം ചെയ്യുന്നുണ്ട്. 

akkulam veli kayal

ജെയിൻ യൂണിവേഴ്സിറ്റിയിലെ സയന്റിഫിക് അഡ്വൈസറും ആലപ്പുഴ എസ്.ഡി. കോളേജിലെ സെന്റർ ഫോർ റിസർച്ച് ഓൺ അക്വാട്ടിക് റിസോഴ്സിന്റെ സ്ഥാപകനുമായ ഡോ. നാഗേന്ദ്ര പ്രഭുവിന്റെ പ്രൊപ്പോസൽ ലഭിച്ചതായി ജില്ലാ കളക്ടർക്ക് വേണ്ടി ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടർ കമ്മീഷനെ അറിയിച്ചു.


പാർവ്വതിപുത്തനാറിൽ അറവു മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിരന്തരം നിക്ഷേപിക്കുന്നതായി നഗരസഭ ക്ലീൻ സിറ്റി മാനേജരും ഉൾനാടൻജലഗാതഗത വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറും കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ പോലീസ്, നഗരസഭ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണം ഉണ്ടാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.  


parvathy puthanar-2

ക്ലീൻ സിറ്റി മാനേജർ, ഫോർട്ട് , ശംഖുമുഖം എ.സി.പിമാർ, മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാ കളക്ടർ അടിയന്തര യോഗം വിളിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.  


മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ മതിയായ പോലീസിനെ സിറ്റി പോലീസ് കമ്മീഷണർ നൽകണം. ഇക്കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാൻ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സബ് കമ്മറ്റി രൂപീകരിക്കണം.


ഉൾനാടൻ ഗതാഗത വകുപ്പും മൈനർ ഇറിഗേഷനം തുടർന്നു വരുന്ന ക്ലീനിംഗ് പ്രവർത്തികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പഴവങ്ങാടി തോട്ടിലെയും, ഉള്ളൂർ തോട്ടിലെയും മാലിന്യം നീക്കാൻ മേജർ ഇറിഗേഷൻ നൽകിയ എസ്റ്റിമേറ്റുകൾക്ക് ജില്ലാ കളക്ടർ അംഗീകാരം നൽകണം.  ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 2 മാസത്തിനകം കമ്മീഷനെ അറിയിക്കണം.

parvathy puthanar


കുളവാഴ ശാസ്ത്രീയമായി നീക്കം ചെയ്ത് സംസ്കരിക്കുന്നതിന് സമഗ്രമായ പ്രൊപ്പോസൽ കാലതാമസം കൂടാതെ തയ്യാറാക്കണമെന്ന കമ്മീഷൻ നിർദ്ദേശം അനുസരിച്ചാണ് വിദഗ്ദ്ധനെ നിയോഗിച്ചത്. പാർവ്വതി പുത്തനാറിൽ എസ്.എം. ലോക്ക് മുതൽ ചാക്ക വരെയുള്ള ഭാഗങ്ങളിൽ മാലിന്യം നീക്കാൻ 67,00,000 രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  


മൈനർ ഇറിഗേഷന്റെ കീഴിൽ തെറ്റിയാർ തോടിലെയും കരിയിൽ തോടിലെയും മാലിന്യങ്ങൾ നീക്കാൻ 57,47,000 രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. മുട്ടാർ തോട്, കോലിയക്കോട് തോട്, ഗംഗയാർ തോട് എന്നിവ വൃത്തിയാക്കാൻ 22,00,000 രൂപയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു.  

മാങ്കോട്ടുകടവ് പാലത്തിനും കാലടി സൗത്ത് പാലത്തിനുമിടയിൽ കിള്ളിയാറിലെ മാലിന്യം നീക്കാൻ 5.50 ലക്ഷവും അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

ഉള്ളൂർ തോടിൽ സൈഡ് വാൾ നിർമ്മിച്ച് ഫെൻസിംഗ് ചെയ്യാനുള്ള എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും ഉടനെ തന്നെ ആരംഭിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു.

Advertisment