രമേശ് ചെന്നിത്തലയെ പ്രചരണസമിതി അധ്യക്ഷനാക്കിയത് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്‍റെ പൂര്‍ണതയ്ക്കുവേണ്ടി ! എന്‍എസ്എസ് ഇടതുപക്ഷവുമായി അടുത്തത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു. അപകടം മണത്തപ്പോള്‍ സതീശനൊപ്പം ചെന്നിത്തലയെയും കെസി വേണുഗോപാലിനെയും പ്രചരണ രംഗത്ത് സജീവമാക്കാന്‍ നിര്‍ദേശിച്ചത് സുനില്‍ കനഗൊലു. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുക കോണ്‍ഗ്രസിലെ ത്രിമൂര്‍ത്തികള്‍ !

യുഡിഎഫിനൊപ്പം നിന്ന എന്‍എസ്എസ് ഈ ഘട്ടത്തില്‍ മുന്നണിയുമായി അകലുകയും ഒരു ഘട്ടത്തില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഇത് കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി കണ്ടു. 

New Update
vd satheesan ramesh chennithala kc venugopal sunil kanugolu
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രവര്‍ത്തകസമിതി അംഗവും സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തലയെ കേരളത്തിലെ പ്രചരണ സമിതി അധ്യക്ഷനായി നിയമിച്ചതോടെ സംസ്ഥാനത്ത് യുഡിഎഫിനെ നയിക്കുക കൂട്ടായ നേതൃത്വമെന്ന സന്ദേശം നല്‍കി എഐസിസി.

Advertisment

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നേതൃത്വത്തില്‍ യുഡിഎഫിന്‍റെ പുതുയുഗ യാത്ര പാതി ജില്ലകള്‍ പോലും പിന്നിടുന്നതിന് മുമ്പെ ചെന്നിത്തലയെ നിര്‍ണായക പദവിയിലേയ്ക്ക് കൊണ്ടുവന്നത് എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ ഭൂരിപക്ഷ സമുദായ സംഘടനകളെ അനുനയിപ്പിക്കുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.


vd satheesan puthuyuga yathra-2

വിഡി സതീശന്‍ യുഡിഎഫ് ജാഥ നയിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മുന്നണിയെ നയിക്കുക സതീശന്‍ തന്നെ ആയിരിക്കുമെന്ന പ്രതീതി ഉണ്ടാക്കുന്നത് ഭൂരിപക്ഷ സമുദായങ്ങളെ അകറ്റുമെന്ന ചില കേന്ദ്രങ്ങളുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തലയെ പുതിയ നേതൃപദവിയിലേയ്ക്ക് കൊണ്ടുവന്നതെന്നാണ് വിലയിരുത്തല്‍. 

എന്‍എസ്എസ് നേതൃത്വം ഇത്തരമൊരു ആവശ്യം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതായും സൂചനയുണ്ട്.


അതേസമയം തന്നെ, പ്രതിപക്ഷ നേതൃസ്ഥാനത്തെത്തി നാലര വര്‍ഷമായിട്ടും ഭൂരിപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ വിഡി സതീശന്‍റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി എന്നതിന്‍റെ തെളിവുകൂടിയാണ് ചെന്നിത്തലയുടെ കൂടി രംഗപ്രവേശം.


ramesh chennithala-4

മുന്നണിയുമായി അകല്‍ച്ചയിലായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കുന്നതില്‍ വിഡി സതീശന്‍റെ പങ്ക് ചെറുതായിരുന്നില്ല. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും, നിലവിലെ പ്രസിഡന്‍റ് സണ്ണി ജോസഫുമൊക്കെ ഇക്കാര്യത്തില്‍ അവരുടേതായ ശ്രമങ്ങള്‍ നടത്തിയിട്ടുമുണ്ട്.

പക്ഷേ, യുഡിഎഫിനൊപ്പം നിന്ന എന്‍എസ്എസ് ഈ ഘട്ടത്തില്‍ മുന്നണിയുമായി അകലുകയും ഒരു ഘട്ടത്തില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഇത് കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി കണ്ടു. 


ഇതോടെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെ കെസി വേണുഗോപാലുമായും ആശയവിനിമയം നടത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചെന്നിത്തലയെ പ്രചരണ സമിതി അധ്യക്ഷനാക്കാനും കെസി വേണുഗോപാലിനെ സംസ്ഥാനത്ത് സജീവമാക്കാനും ദേശീയ നേതൃത്വം തീരുമാനിക്കുന്നത്.


kc rahul gharge

ഫലത്തില്‍, ക്യാപ്റ്റന്‍ ആരെന്ന് തീരുമാനിക്കുന്നതിന് പകരം 'ടീം യുഡിഎഫ് ' എന്ന ലേബലി‍ല്‍ കൂട്ടായ നേതൃത്വം മുന്നണിയെ നയിക്കട്ടെ എന്ന തീരുമാനമാണ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നയിക്കുക വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നീ ത്രിമൂര്‍ത്തികളായിരിക്കും എന്നുറപ്പായി. രമേശ് ചെന്നിത്തലയെ സംബന്ധിച്ചും വലിയ അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Advertisment