/sathyam/media/media_files/2026/02/23/kn-balagopal-vp-joy-2026-02-23-16-55-58.jpg)
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിക്കാൻ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായിട്ടാണ് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചത്.
മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി വി ആർ ശോഭ കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിക്കും.
മൂന്ന് മാസത്തിനകം റിപ്പോർട്ട് ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ശമ്പള കമ്മീഷൻ റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കും.
കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ വ്യക്തമാക്കികൊണ്ട് പ്രത്യേക ഉത്തരവും ഉടന്‍ ഇറങ്ങുമെന്ന് ധനമന്ത്രി അറിയിച്ചു. സർക്കാർ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിന് ശമ്പള കമ്മീഷനെ നിയമിക്കും എന്നത് സർക്കാരിൻെറ ബജറ്റ് പ്രഖ്യാപനമാണ്.
ശമ്പള പരിഷ്കരണ കമ്മീഷൻെറ ഘടന എന്തായിരിക്കണം, ആരാണ് ചെയർമാൻ, അംഗങ്ങൾ എന്നിവ സംബന്ധിച്ച് സിപിഎം നിർദ്ദേശം വന്നതോടെയാണ് കമ്മീഷനെ പ്രഖ്യാപിച്ചത്.
കമ്മീഷൻ പ്രഖ്യാപിച്ചെങ്കിലും ഈ സർക്കാരിൻെറ കാലത്ത് ശമ്പള പരിഷ്കരണം നടക്കാനുളള സാധ്യതയില്ല. മൂന്ന് മാസംകൊണ്ട് ശമ്പള പരിഷ്കരണം നടപ്പാക്കാനാണ് തീരുമാനം.
കമ്മീഷനെ നിയമിച്ചങ്കിലും ഉത്തരവ് ഇറങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കി കമ്മീഷൻ്റെ പ്രവർത്തനം തുടങ്ങുമ്പോൾ മാർച്ച് മാസമാകും.
പിന്നീട് റിപോർട്ട് തയാറാകുമ്പോഴേക്കും മെയ് മാസം കഴിയും. ഇതോടെ ഈ സർക്കാരിൻെറ കാലാവധി കഴിയുന്നതിന് മുൻപ് ശമ്പള പരിഷ്കരണം നടക്കില്ലെന്ന് ഉറപ്പായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us