/sathyam/media/media_files/2026/02/26/mohanlal-short-film-2026-02-26-16-56-35.jpg)
തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്.
ഈ വര്‍ഷം ഇതിനകം 1,399 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. പെന്‍ഷന്‍ വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയും ലഭിച്ചു.
ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ഇതിനുപുറമെ 499 കോടി രൂപയാണ് അധികമായി കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭ്യമാക്കിയത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 8,619 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി കോര്‍പ്പറേഷന് ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5,002 കോടി രൂപയും. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ചേര്‍ന്ന് 13,621 കോടി രൂപയാണ് കോര്‍പ്പറേഷന് സഹായമായി നല്‍കിയത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ 1,467 കോടി രൂപ മാത്രമാണ്. കെഎസ്ആർടിസിക്ക് സന്തോഷിക്കാൻ മറ്റൊരു കാര്യവുമുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത് കെഎസ്ആര്‍ടിസി ഗുഡ്‌വിൽ അംബാസിഡർ കൂടിയായ സൂപ്പർ താരം മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസിയുടെ ആദ്യ പരസ്യചിത്രത്തിന്റെ പ്രകാശനം നാളെ രാവിലെ 10.30 നു തിരുവനന്തപുരം ഹയാത്തിൽ വച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കുന്നു.
ആന്റണി പെരുമ്പാവൂർ, ശ്രീകാന്ത് മുരളി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us