യുഡിഎഫ് ചര്‍ച്ചകളില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് തങ്ങള്‍ക്ക് 100 പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, ഇടുക്കി, കോതമംഗലം, തിരുവല്ല, കുട്ടനാട് സീറ്റുകള്‍. വിട്ടുകൊടുത്താല്‍ 6 സീറ്റുകളും യുഡിഎഫിന് നഷ്ടപ്പെട്ടേക്കാം. അല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജയം ഉറപ്പെന്നും വിലയിരുത്തല്‍. ജോസഫിന്‍റെ പിടിവാശിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നിലപാട് കടുപ്പിച്ചില്ലെങ്കില്‍ ഭരണം പിടിക്കുകയെന്നതുപോലും അസാധ്യമായേക്കാമെന്നും മുന്നറിയിപ്പ് !

ഫലത്തില്‍, യുഡിഎഫില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വെള്ളവും വളവും നല്‍കി കേരള കോണ്‍ഗ്രസിനെ വളര്‍ത്തണമെന്നതാണ് ജോസഫിന്‍റെ ഡിമാന്‍റ്.

New Update
pj joseph-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കുന്ന സീറ്റുകളുടെ കാര്യത്തില്‍ ഗൗരവതരമായ നീക്കുപോക്കുകള്‍ നടത്തിയില്ലെങ്കില്‍ യുഡിഎഫിന്‍റെ ജയസാധ്യതയെതന്നെ അത് ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്.

Advertisment

ജോസഫ് വിഭാഗം ഇപ്പോള്‍ ആവശ്യപ്പെടുന്നതും കഴിഞ്ഞ തവണ മല്‍സരിച്ചതും യുഡിഎഫിന്‍റെ ഉറച്ച ജയസാധ്യതയുള്ള മണ്ഡലങ്ങളായിരുന്നു. തൊടുപുഴയും കടുത്തുരുത്തിയും ഒഴികെ മറ്റുള്ള മണ്ഡലങ്ങളിലെല്ലാം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചതിന്‍റെ പേരില്‍ മാത്രം പരാജയപ്പെടുകയായിരുന്നു.


ഇത്തവണയും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്ന ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, ഇടുക്കി, കോതമംഗലം, തിരുവല്ല സീറ്റുകള്‍ ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നതെങ്കില്‍ പരാജയം ഉറപ്പാണ്.


അതേസമയം ഈ സീറ്റുകളിലൊക്കെ 'കൈപ്പത്തി' ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നതെങ്കില്‍ വിജയം ഉറപ്പാണ്.

പക്ഷേ ഈ സീറ്റുകള്‍ വിട്ടുനല്‍കാനോ മറ്റേതെങ്കിലും സീറ്റുകളുമായി നീക്കുപോക്കിനോ പിജെ ജോസഫ് തയ്യാറാകുന്നില്ല.

സാധാരണ, ഘടക കക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നത് അവരുടെ ശക്തികേന്ദ്രങ്ങളിലാണ്. കക്ഷികളുടെ വോട്ടും ഒപ്പം യുഡിഎഫിലേയ്ക്ക് മറ്റ് പാര്‍ട്ടികളുടെ വോട്ടുംകൂടി ചേര്‍ത്താല്‍ വിജയിക്കാം എന്നതാണ് കീഴ്വഴക്കം.


 പക്ഷേ, കേരള കോണ്‍ഗ്രസിന് അങ്ങനൊരു വോട്ട് ബാങ്ക് തൊടുപുഴയില്‍ പോലുമില്ല. പകരം കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ സീറ്റുകള്‍ ചോദിച്ചു വാങ്ങി മല്‍സരിച്ച് പിന്നീട് കോണ്‍ഗ്രസിനോട് വിലപേശുന്നതാണ് ജോസഫിന്‍റെ ശൈലി.


ഫലത്തില്‍, യുഡിഎഫില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വെള്ളവും വളവും നല്‍കി കേരള കോണ്‍ഗ്രസിനെ വളര്‍ത്തണമെന്നതാണ് ജോസഫിന്‍റെ ഡിമാന്‍റ്. അതിനായി സീറ്റ് ചര്‍ച്ചകളുടെ ഘട്ടത്തില്‍ ചില പിടിവാശികളും 'മേശമേല്‍ അടിക്കുന്നതു'പോലുള്ള ഭീഷണികളുമൊക്കെ പയറ്റുന്നത് ജോസഫിന്‍റെ തന്ത്രമാണ്.

നിലവില്‍ ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ട്. 8 സീറ്റുകള്‍ വേണമെന്നതാണ് അവരുടെ നിലപാട്. ചങ്ങനാശ്ശേരിയും തിരുവല്ലയും കൂടി വിട്ടുകിട്ടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ശന നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ജോസഫ് മുതലെടുപ്പ് നടത്തുമെന്നുറപ്പാണ്. 

മറിച്ച് കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചാല്‍ ജോസഫിന് മുമ്പില്‍ മറ്റ് മാര്‍ഗങ്ങളും ഇല്ല. 1000 പ്രവര്‍ത്തകര്‍ തികച്ചില്ലാതെയാണ് ജോസഫിന് കഴിഞ്ഞ തവണ കോട്ടയം പാര്‍ലമെന്‍റ് സീറ്റ് വിട്ടുനല്‍കിയത്. 

Advertisment