തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിയായ എസ്.എ.ടിയിൽ മൂന്ന് മണിക്കൂറോളം വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ മൂലമാണെന്നാണ് ആരോപണം. എന്നാൽ ആശുപത്രിയിലെ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തെയാണ് കെ.എസ്.ഇ.ബി പഴിക്കുന്നത്. കെ.എസ്.ബിക്കെതിരെയും ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുണ്ട്.
എസ്.എ.ടി ലൈനിലും ട്രാൻസ്ഫോർമറിലും കെ.എസ്.ഇ.ബിയുടെ പതിവ് അറ്റകുറ്റപ്പണി വൈകീട്ട് മൂന്നരക്കാണ് തുടങ്ങിയത്. അഞ്ചരവരെ പണിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിച്ചുവെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. എന്നാൽ അഞ്ചരക്ക് പണി തീർന്ന് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ കറന്റ് വന്നില്ല.