ഉമ്മൻ ചാണ്ടിയുടെ മെഴുക് പ്രതിമ ജൂലായ് 17 ന് തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്യും

New Update
oommen chandy wax sculpture inauguration

തിരുവനന്തപുരം: മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും, മുൻ കേരള മുഖ്യമന്ത്രി യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മെഴുക് പ്രതിമ ജൂലായ് -17   രാവിലെ 9.30 മണിക്ക് അനാച്ഛാദനം ചെയ്യുന്നു. ലോകപ്രശസ്ത മെഴുക് പ്രതിമ ശില്പിയും സുനിൽസ് വാക്സ് മ്യൂസിയം മാനേജിംഗ് ഡയറക്ടറുമായ സുനിൽ കണ്ടല്ലൂർ നിർമ്മിച്ച പ്രതിമ  ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ചാണ്ടി അനാച്ഛാദനം ചെയ്യും.

Advertisment

തിരുവനന്തപുരം കോട്ടയ്ക്കകം സുനിൽസ് വാക്സ്മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ, സൂര്യ കൃഷ്ണമൂർത്തി, തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ, ഡോ. മറിയ ഉമ്മൻ, പി.ആർ.ഓ റഹീം പനവൂർ തുടങ്ങിയവരും നിരവധി രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കും.

Advertisment