മാഡം ഇപ്പോഴാണോ ഉണർന്നത്, കുറച്ചുകൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാൽ മതിയായിരുന്നു, അവധി പ്രഖ്യാപിക്കാൻ വൈകിയ തിരുവനന്തപുരം കലക്ടർക്ക് വ്യാപക വിമർശനം

New Update
1498418-collectr

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (26-09-25) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.

Advertisment

രാവിലെ 6.18 നാണ് ജില്ലാ കലക്ടര്‍ അവധി വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എന്നാല്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയതില്‍ വലിയ പ്രതിഷേധമാണ് രക്ഷിതാക്കളില്‍ നിന്നടക്കം ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്‍റുകളായി എത്തുന്നത്. ജില്ലാ കലക്ടർ അവധി പ്രഖ്യാപിക്കാൻ വൈകിയെന്ന് ആക്ഷേപം ഉയരുന്നത്.

കുട്ടികൾ സ്കൂളിലേക്ക് ഇറങ്ങിയതിനുശേഷമാണ് അവധി പ്രഖ്യാപിച്ച വിവരം അറിഞ്ഞതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. 'കുറച്ചുകൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാൽ മതിയായിരുന്നു.ഇന്നലെ മുതൽ തുടങ്ങിയ മഴയാണ്.

രാത്രി മുഴുവനും മഴയായിയുരന്നു.. കുട്ടികൾ സ്‌കൂളിൽ പോകാൻ റെഡിയായിട്ട് എന്തിനാണ് ഇപ്പോൾ അവധി. മാഡം ഇപ്പോഴാണോ ഉണർന്നത്' എന്നായിരുന്നു ഒരു കമന്റ്..

'ഉച്ച ആകുമ്പോൾ പ്രഖ്യാപിച്ചാൽ കുറച്ച് കൂടി സൗകര്യത്തിൽ കാര്യങ്ങൾ ചെയ്യാമായിരുന്നു. ഇത് 6.15 ന് കൊച്ചിന് വിളിക്കുന്നതിന് മുൻപ് വരെ നോക്കിയതാണ്.. സ്‌കൂൾ ബസ് വരുന്നതിന് കൃത്യം അഞ്ച് മിനിറ്റ് മുൻപ് അപ്‌ഡേറ്റ്' എന്നായിരുന്നു മറ്റൊരു രക്ഷിതാവിന്റെ കമന്റ്‌.

ഇപ്പോൾ ഉണർന്നതേ ഉള്ളോ കഷ്ടം കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ആണാേ ഇത്തരം പ്രഖ്യാപനം നടത്തുന്നത്. അൽപം കൂടി മാന്യത കാണിക്കണം വളരെ വിഷമത്തോടെയാണ് ഇക്കാര്യം പറയുന്നത് എൻ്റെ മകൻ രാവിലെ ട്യൂഷന് വേണ്ടി 6.45 ന് ഇറങ്ങും ഇന്നും അങ്ങനെ ഇറങ്ങി. ഇറങ്ങുമ്പോൾ ഫേസ്ബുക്ക് നോക്കി ആരും ഇരിക്കില്ല..എന്നായിരുന്നു മറ്റൊരു കമന്‍റ്.

Advertisment