മന്ത്രി എകെ ശശീന്ദ്രന്‍ രാജിവച്ചേക്കും. പകരം എന്‍സിപിയുടെ രണ്ടാം എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായതായി സൂചന. മന്ത്രി പദവി മാറ്റത്തിന് സിപിഎമ്മിന്‍റെയും പച്ചക്കൊടി !

79 -ാം വയസിലേയ്ക്ക് പ്രവേശിച്ച മന്ത്രി ശശീന്ദ്രന് പദവിയില്‍ മുന്നോട്ടുപോകുന്നതിന് ആരോഗ്യ കാരണങ്ങളും പ്രതികൂല ഘടകമാണ്. വകുപ്പില്‍ നടക്കുന്ന മിക്ക കാര്യങ്ങളെ സംബന്ധിച്ചും മന്ത്രിക്ക് ഓര്‍മ്മപ്പിശകുണ്ടെന്ന ആക്ഷേപം ശക്തമാണ്. അത്തരത്തിലൊരാള്‍ മന്ത്രി സ്ഥാനത്തു തുടരുന്നതില്‍ സിപിഎമ്മിനും താല്‍പര്യക്കുറവുണ്ട്.

New Update
ak saseendran thomas k thomas

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിപദവി വച്ചുമാറ്റത്തിനു വഴി തെളിയുന്നു. മന്ത്രി എകെ ശശീന്ദ്രന്‍ രാജിവച്ച് പകരം എന്‍സിപിയുടെ രണ്ടാം എംഎല്‍എയായ തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തലത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.

Advertisment

സിപിഎം നേതൃത്വവും മന്ത്രി ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്. നേരത്തെ തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയും ഇപ്പോള്‍ തോമസ് കെ തോമസിന് അനുകൂല നിലപാടാണ്. പ്രവാസി പ്രതിനിധിയെന്നതും തോമസിന് അനുകൂല ഘടകമാണ്. കുവൈറ്റ് പ്രവാസി വ്യവസായിയാണ് തോമസ്.

79 -ാം വയസിലേയ്ക്ക് പ്രവേശിച്ച മന്ത്രി ശശീന്ദ്രന് പദവിയില്‍ മുന്നോട്ടുപോകുന്നതിന് ആരോഗ്യ കാരണങ്ങളും പ്രതികൂല ഘടകമാണ്. വകുപ്പില്‍ നടക്കുന്ന മിക്ക കാര്യങ്ങളെ സംബന്ധിച്ചും മന്ത്രിക്ക് ഓര്‍മ്മപ്പിശകുണ്ടെന്ന ആക്ഷേപം ശക്തമാണ്. അത്തരത്തിലൊരാള്‍ മന്ത്രി സ്ഥാനത്തു തുടരുന്നതില്‍ സിപിഎമ്മിനും താല്‍പര്യക്കുറവുണ്ട്.

എന്‍സിപിക്കുള്ളിലും എതിര്‍പ്പ് ശക്തമാണ്. പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ നിര്‍ദേശിക്കുന്ന ന്യായമായ ശുപാര്‍ശകള്‍ പോലും വകുപ്പില്‍ നടപ്പിലാകുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ഈ സാഹചര്യത്തില്‍ മന്ത്രി മാറട്ടെ എന്നതാണ് പാര്‍ട്ടിയിലെ പൊതു വികാരം.

Advertisment