സിനിമയിൽ അവസരം വേണോ വഴങ്ങണം. രാത്രിയിൽ പുരുഷന്മാർ തുടരെ വാതിലിൽ മുട്ടുകയും അടിക്കുകയും ചെയ്യും. കതക് പൊളിച്ച് പുരുഷന്മാർ അകത്ത് വരുമെന്ന് ഭയപ്പെട്ടിരുന്നതായി മൊഴികൾ. ചൂഷണത്തിന് വിധേയരായതിന് അടുത്ത ദിവസം അതേ ആളിന്റെ ഭാര്യയായി അഭിനയിച്ച് കെട്ടിപ്പിടിക്കണ്ടി വരും. 17 റീ ടേക്കുകളെടുപ്പിച്ച് സംവിധായകരും. പുറത്തുവന്നത് സിനിമയിലെ ഞെട്ടിപ്പിക്കുന്ന കഥകൾ

സെറ്റുകളിൽ തനിച്ച് പോവുന്നത് സുരക്ഷിതമല്ലെന്ന് സിനിമയിലെ വനിതകൾ കരുതുന്നു. മറ്റൊരു ജോലി കിട്ടാനും സെക്സ് ഒരു മുൻകൂർ ഉപാധിയല്ല. സിനിമയിലെ കാസ്റ്റിംഗ് കൗച്ച് മറ്റ് മേഖലകളില്ല. അദ്ധ്യാപകർ, ഡോക്ടർ എന്നിങ്ങനെ ഒരു മേഖലയിലുമില്ലാത്തതാണിത്.

New Update
cinema shooting

തിരുവനന്തപുരം: ലൈംഗിക ചൂഷണം സിനിമയിൽ മാത്രമല്ലെന്നും മറ്റ് എല്ലാ മേഖലകളിലുമുണ്ടെന്നും നിരനധി പുരുഷന്മാർ മൊഴി നൽകി. എന്നാൽ മറ്റ് മേഖലകളിലേതു പോലെയല്ല, സിനിമയിൽ ഇത് വൻതോതിൽ കൂടുതലാണെന്ന് വനിതകൾ മൊഴി നൽകി.


Advertisment

വനിതകൾ സിനിമയിലെത്തുമ്പോഴേ ചൂഷണത്തിന് തുടക്കമാവും. സിനിമയിൽ അവസരം ചോദിച്ചാൽ സെക്സിന് ആവശ്യമുയരും. മറ്റൊരു തൊഴിൽ മേഖലയിലും ജോലി കിട്ടാൻ ലൈംഗിക ചൂഷണമില്ലെന്ന് നിരവധി പേർ മൊഴി നൽകി. മറ്റ് മേഖലകളിൽ ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയിൽ കഴിവ് തെളിയിക്കണം. സിനിമയിൽ അതല്ല സ്ഥിതി. തുടക്കം മുതൽ സെക്സിന് ആവശ്യമുയരും.


സെറ്റുകളിൽ തനിച്ച് പോവുന്നത് സുരക്ഷിതമല്ലെന്ന് സിനിമയിലെ വനിതകൾ കരുതുന്നു. മറ്റൊരു ജോലി കിട്ടാനും സെക്സ് ഒരു മുൻകൂർ ഉപാധിയല്ല. സിനിമയിലെ കാസ്റ്റിംഗ് കൗച്ച് മറ്റ് മേഖലകളില്ല. അദ്ധ്യാപകർ, ഡോക്ടർ എന്നിങ്ങനെ ഒരു മേഖലയിലുമില്ലാത്തതാണിത്.

നിരന്തരമായ ലൈംഗിക ആവശ്യം നേരിടേണ്ടി വന്നപ്പോൾ രക്ഷിതാക്കളെയോ അടുത്ത ബന്ധുക്കളെയോ കൂട്ടി സെറ്റുകളിൽ പോയവരുണ്ട്. താമസം ഒരുക്കുന്നിടത്തും സ്ത്രീകൾ സുരക്ഷിതരല്ല. രാത്രിയിൽ പുരുഷന്മാർ തുടരെ വാതിലിൽ മുട്ടും. ബലം പ്രയോഗിച്ച് കതകിൽ തുടരെ അടിക്കുകയാണ്.


മര്യാദയോടെയുള്ള മുട്ടല്ല ഇത്. കതക് പൊളിച്ച് പുരുഷന്മാർ അകത്ത് വരുമെന്ന് ഭയപ്പെട്ടിരുന്നതായി മൊഴികളുണ്ട്. സുരക്ഷിതമല്ലെന്ന് ഉറപ്പായതിനാൽ വീട്ടിലുള്ളവരെ കൂട്ടി ജോലിക്ക് പോവേണ്ട സ്ഥിതിയുണ്ടായി. മറ്റൊരു തൊഴിൽ മേഖലയിലും ഇത്തരത്തിലില്ല. സിനിമയിലുള്ളവർ സെക്സിലാണ് അമിത താത്പര്യം കാട്ടുന്നത്.


സെറ്റുകളിൽ നിരവധി ക്രിമിനൽ കുറ്റം നടക്കുന്നു, പക്ഷ സിനിമയിലെ സ്ത്രീകൾ നിശബ്ദമായി സഹിക്കുന്നു. ക്രൂരതകളെക്കുറിച്ച് പരാതിപ്പെട്ടാൽ നേരിടേണ്ടി വരുന്ന ഗുരുതര ഭവിഷ്യത്തുകൾ ഓർത്ത് ആരും മിണ്ടാറില്ല. സിനിമയിലെ സാഹചര്യം മോശമാണെന്നുണ്ടെങ്കിൽ ആരും പൊലീസിനെ സമീപിക്കാത്തതെന്തെന്ന് നിരവധി പുരുഷന്മാർ ചോദിച്ചു. 

സമൂഹത്തിൽ താരത്തിളക്കമുള്ളവരായതിനാൽ പരാതിപ്പെട്ടാൽ സൈബർ ആക്രമണം അടക്കം അവർ നേരിടണ്ടിവരും. പൊലീസിൽ പോവാത്തതെന്തെന്ന് ചോദിച്ച പുരുഷന്മാരുടെ കുടുംബത്തിൽ ഇത്തരം സംഭവമുണ്ടായാലും ആദ്യം പൊലീസിൽ പോവില്ല. അതിനാൽ പുരുഷന്മാരുടെ വാദം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.


ലൈംഗിക ചൂഷണം പരാതിപ്പെട്ടാൽ ജീവനു തന്നെ ഭീഷണിയാണെന്ന് നിരവധി പേർ മൊഴിനൽകി. പരാതിപ്പെടുന്ന ഇരകൾക്ക് മാത്രമല്ല അവരുടെ കുടുംബത്തിലുള്ളവർക്കും ജീവന് ഭീഷണിയാണ്. ഭവിഷ്യത്തുകൾ ഊഹിക്കാനാവില്ല. താരത്തിളക്കമുള്ളതിനാൽ സോഷ്യൽ മീഡയയിൽ അപകീർത്തിപ്പെടുത്തും, താറടിക്കും.


പരാതിപ്പെട്ടതിന്റെ പിറ്റേന്നു തന്നെ സോഷ്യൽ മീഡയയിൽ സൈബർ ആക്രമണത്തിന് വിധേയമാവും. സോഷ്യൽ മീഡയയിൽ നടിമാരെ വളരെ മോശം ഭാഷയിലാണ് അപമാനിക്കുന്നത്. ലൈംഗിക ചുവയുള്ള ചിത്രങ്ങളും വൃത്തികെട്ട കമന്റുകളും പ്രചരിപ്പിക്കും. ചൂഷണക്കാരിൽ മിക്കവരും വൻ സ്വാധീനമുള്ളവരായതിനാൽ പരാതിപ്പെടുന്നത് അപകടകരമാണ്. നടിമാർ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.

ചൂഷണത്തിന് വിധേയരായതിന് അടുത്ത ദിവസം അതേ ആളിന്റെ ഭാര്യയായി അഭിനയിച്ച് കെട്ടിപ്പിടിക്കണ്ടി വരും. ഇത് അസഹനീയമാണ്. മുഖത്ത് ഇത് പ്രതിഫലിക്കും. 17 റീ ടേക്കുകൾ വരെ എടുപ്പിച്ചവരുണ്ട്. സംവിധാകയൻ വിമർശിക്കും.

താത്പര്യം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാനെത്തുന്നതെന്ന് ആരും മനസിലാക്കില്ല. പണമുണ്ടാക്കാൻ എന്തും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. പ്രശ്നക്കാരിയെന്ന് ചിന്തിക്കപ്പെട്ടാൽ പോലും സിനിമയിലേക്ക് വീണ്ടും വിളിക്കില്ല. അതിനാൽ സ്ത്രീകൾ എല്ലാം നിശബ്ദമായി സഹിക്കുകയാണ് പതിവ്.

Advertisment